---
title: "വിശ്വാസം വിൽക്കരുത്; എൽ.ഐ.സിയെ   ചൂതാട്ടത്തിന് വിധേയമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം - എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ"
english_title: "Do not sell faith; Govt should reverse decision to subject LIC to gambling - LIC Employees Union"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46180/do-not-sell-faith-govt-should-reverse-decision-to-subject-lic-to-gambling-lic-employees-union"
published_at: "2022-05-31T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295824c525c7_lic.jpg"
keywords: []
---

# വിശ്വാസം വിൽക്കരുത്; എൽ.ഐ.സിയെ   ചൂതാട്ടത്തിന് വിധേയമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം - എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ

> **Lead Summary:** **വടകര:** രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ഏറ്റവും മഹത്തായ സ്ഥാപനമായ എൽ.ഐ.സി.യിൽ വിശ്വാസമർപ്പിച്ച കോടിക്കണക്കിന് പോളിസി ഉടമകളുടെ സമ്പാദ്യം ഓഹരിവിപണിയിൽ ചൂതാട്ടത്തിന് വിധേയമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ വടകര ബേസ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര:** രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ഏറ്റവും മഹത്തായ സ്ഥാപനമായ എൽ.ഐ.സി.യിൽ വിശ്വാസമർപ്പിച്ച കോടിക്കണക്കിന് പോളിസി ഉടമകളുടെ സമ്പാദ്യം ഓഹരിവിപണിയിൽ ചൂതാട്ടത്തിന് വിധേയമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ വടകര ബേസ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

യൂണിയൻ ഡിവിഷണൽ ജോയന്റ് സെക്രട്ടറി എം.ജെ. ശ്രീറാം ഉദ്ഘാടനംചെയ്തു. പി. ശശിധരൻ അധ്യക്ഷത വഹിച്ചു. എ.ഡി. പൂർണിമ, ടി.സി. ബസന്ത്, പി. ലത്തീഫ്, സുരഭിദാസ്, കരിമ്പിൽ കുഞ്ഞികൃഷ്ണൻ, രമേശ് നൊച്ചാട്ട്, കെ.പി. ഷൈനു, എൻ. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46180/do-not-sell-faith-govt-should-reverse-decision-to-subject-lic-to-gambling-lic-employees-union)