---
title: "ധ്വനി സൂപ്പർ ലീഗ്; ചാലഞ്ചേഴ്സ് മുതുവടത്തൂർ ചാമ്പ്യൻമാർ, താരങ്ങളായി ഇര്‍ഷാദും സഹലും "
english_title: "Sound Super League; Irshad and Sahal are the Challengers Muthuvadathoor champions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46231/sound-super-league-irshad-and-sahal-are-the-challengers-muthuvadathoor-champions"
published_at: "2022-05-31T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295b99855124_Untitled-3.jpg"
keywords: []
---

# ധ്വനി സൂപ്പർ ലീഗ്; ചാലഞ്ചേഴ്സ് മുതുവടത്തൂർ ചാമ്പ്യൻമാർ, താരങ്ങളായി ഇര്‍ഷാദും സഹലും 

> **Lead Summary:** **വില്ല്യാപ്പള്ളി : ** ധ്വനി സൂപ്പർ ലീഗിൽ ചാലഞ്ചേഴ്സ് മുതുവടത്തൂർ ചാമ്പ്യൻമാർ, താരങ്ങളായി ഇര്‍ഷാദും സഹലും. ധ്വനി കലാസമിതി പൊന്മേരി പറമ്പിൽ സംഘടിപ്പിച്ച ധ്വനി സൂപ്പർ ലീഗ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റിൽ ചാലഞ്ചേഴ്സ് മുതുവടത്തൂർ ചാമ്പ്യൻമാരായി.

## Article Content

**വില്ല്യാപ്പള്ളി : ** ധ്വനി സൂപ്പർ ലീഗിൽ ചാലഞ്ചേഴ്സ് മുതുവടത്തൂർ ചാമ്പ്യൻമാർ, താരങ്ങളായി ഇര്‍ഷാദും സഹലും. ധ്വനി കലാസമിതി പൊന്മേരി പറമ്പിൽ സംഘടിപ്പിച്ച ധ്വനി സൂപ്പർ ലീഗ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റിൽ ചാലഞ്ചേഴ്സ് മുതുവടത്തൂർ ചാമ്പ്യൻമാരായി.

മംഗലാട് സ്പാർക്ക് ടർഫിൽ നടന്ന മത്സരത്തിൽ സ്റ്റാലിയന്‍സ് തണ്ണീർപന്തൽ റണ്ണേഴ്‌സ് അപ് സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ചാലഞ്ചേർസ് മുതുവടത്തൂരിന്റെ ഇര്‍ഷാദും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ ആയി ചാലഞ്ചേർസ് മുതുവടത്തൂരിന്റെ സഹലിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46231/sound-super-league-irshad-and-sahal-are-the-challengers-muthuvadathoor-champions)