---
title: "സമാന്തര സര്‍വ്വീസിനെതിരെ  കര്‍ശന നടപടി വേണമെന്ന് എസ് ടിയു "
english_title: "STUleaders  demands strict action Against the parallel service "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4626/stuleaders-demands-strict-action-against-the-parallel-service"
published_at: "2021-10-11T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61644f1962a15_stu - iris.jpg"
keywords: []
---

# സമാന്തര സര്‍വ്വീസിനെതിരെ  കര്‍ശന നടപടി വേണമെന്ന് എസ് ടിയു 

> **Lead Summary:** **വടകര: **നഗരത്തില്‍ ടാറ്റാ ഐറിസ് വണ്ടികള്‍ (വെള്ളിമൂങ്ങ) സമാന്തര സര്‍വ്വീസ് നടത്തുന്നതെതിരെ പ്രതിഷേധം ശക്തമാകുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് അനുവദിച്ചതിലും കൂടുതല്‍ യാത്രക്കാരെയും വഹിച്ചാണ് മിക്ക വണ്ടികളും സര്‍വ്വീസ് നടത്തുന്നത്.

## Article Content

**വടകര: **നഗരത്തില്‍ ടാറ്റാ ഐറിസ് വണ്ടികള്‍ (വെള്ളിമൂങ്ങ) സമാന്തര സര്‍വ്വീസ് നടത്തുന്നതെതിരെ പ്രതിഷേധം ശക്തമാകുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് അനുവദിച്ചതിലും കൂടുതല്‍ യാത്രക്കാരെയും വഹിച്ചാണ് മിക്ക വണ്ടികളും സര്‍വ്വീസ് നടത്തുന്നത്.

നഗരത്തില്‍ സാന്റ് ബാങ്ക്‌സ് - അഴിത്തല റൂട്ടിലേക്കുള്ള സമാന്തര സര്‍വീസില്‍ അനുവദിച്ചതിലും കുടുതല്‍ ആളെയും കയറ്റി( 10 ഉം 12 ഉം പേരെ ) സര്‍വീസ് നടത്തുന്നതെന്ന്് എസ് ടിയു ഓട്ടോ സെക്ഷന്‍ വടകര ടൗണ്‍ കമ്മിറ്റി ആരോപിച്ചു.

സമാന്തര സര്‍വ്വീസ് കാരണം നഗത്തിലെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും എസ് ടി യു ആരോപിച്ചു. സമാന്തര സര്‍വ്വീസിനെതിരെ ഉടന്‍ നിയമ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ സമരപരിപാടിയുമായി മുമ്പോട്ട് പോകുമെന്ന് എസ് ടി യു നേതൃത്വം മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ യൂണിറ്റ് ഭാരവാഹികളായ അനസ് കെ, റഹീം എ.വി, മെയ്തു പുതുപ്പണം ,ഇസ്മായില്‍ ഇക്കാക്ക ,നിസാം എന്‍.വി, ആസിഫ് വി, ഉവൈസ്, അശ്ക്കര്‍ തോടന്നൂര്‍, ഷെമ്മാസ് തോടന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4626/stuleaders-demands-strict-action-against-the-parallel-service)