---
title: "വില്യാപ്പള്ളി രാജന്‍ അനുസ്മരണ  പുരസ്‌ക്കാരം കുട്ട്യേടത്തി വിലാസിനിക്ക് സമ്മാനിച്ചു"
english_title: "Villappally Rajan Memorial The award was presented to Kuttyedathi Vilasini"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4636/villappally-rajan-memorial-the-award-was-presented-to-kuttyedathi-vilasini"
published_at: "2021-10-11T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164636a2b97f_vilasini kuttiyedathi .jpg"
keywords: []
---

# വില്യാപ്പള്ളി രാജന്‍ അനുസ്മരണ  പുരസ്‌ക്കാരം കുട്ട്യേടത്തി വിലാസിനിക്ക് സമ്മാനിച്ചു

> **Lead Summary:** **വടകര : **നടനും സംവിധായകനുമായിരുന്ന വില്യാപ്പള്ളി രാജന്റെ സ്മരണാത്ഥം വില്യാപ്പള്ളി രാജന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം കുട്ട്യേടത്തി വിലാസിനിക്ക് സമ്മാനിച്ചു. ചോറോട് എംഎസ് യു പി സ്‌കൂളില്‍ ഗായകനും എഴുത്തുകാരനുമായ വി ടി മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരന്‍ അധ്യക്ഷനായി.

## Article Content

**വടകര : **നടനും സംവിധായകനുമായിരുന്ന വില്യാപ്പള്ളി രാജന്റെ സ്മരണാത്ഥം വില്യാപ്പള്ളി രാജന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം കുട്ട്യേടത്തി വിലാസിനിക്ക് സമ്മാനിച്ചു. ചോറോട് എംഎസ് യു പി സ്‌കൂളില്‍ ഗായകനും എഴുത്തുകാരനുമായ വി ടി മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരന്‍ അധ്യക്ഷനായി.

പ്രാദേശിക കലാസമിതികളുടെ വീണ്ടെടുപ്പിലൂടെ മാത്രമെ സാംസ്‌ക്കാരിക രംഗത്തിന്റെ സജീവത സാധ്യമാവുകയുള്ളുവെന്ന് വി ടി മുരളി പറഞ്ഞു. നാടകസിനിമാസംവിധായകനും ദേശീയ ജേതാവുമായ സുവീരന്‍ പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും ജിതേഷ് ചേന്ദമംഗലം രൂപകല്‍പ്പന ചെയ്ത മൊമന്റോയും പ്രശംസി പത്രവും സമ്മാനിച്ചു. ആര്‍കെ മോഹനന്‍ പൊന്നാട അണിയിച്ചു.

കെ കെ റിനീഷ് (വാര്‍ഡംഗം) ,ടിവി ബാലന്‍, , ടികെ വിജയരാഘവന്‍,ഗീത ചോറോട്, പ്രേമന്‍ മേലടി, രാജന്‍ ചെറുവാട്ട്, കെ ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. സജീവന്‍ ചോറോട് സ്വഗതവും ആര്‍ വിശ്വന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4636/villappally-rajan-memorial-the-award-was-presented-to-kuttyedathi-vilasini)