---
title: "ഗുരു സന്നിധിയില്‍ വിജയ ദശമി ആഘോഷം"
english_title: "vijayadasmi pooja at gurudeva sannidhi vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4640/vijayadasmi-pooja-at-gurudeva-sannidhi-vatakara"
published_at: "2021-10-11T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616469b56674e_EZUTH .jpg"
keywords: []
---

# ഗുരു സന്നിധിയില്‍ വിജയ ദശമി ആഘോഷം

> **Lead Summary:** വടകര: എസ് എന്‍ ഡി പി യോഗം വടകര യൂണിയന്റെ നേതൃത്വത്തില്‍ വടകര യൂണിയന്‍ ഗുരു സന്നിധിയില്‍ വച്ചു 14 നു ആയുധ പൂജയും ,വാഹന പൂജയും നടത്തും.

## Article Content

വടകര: എസ് എന്‍ ഡി പി യോഗം വടകര യൂണിയന്റെ നേതൃത്വത്തില്‍ വടകര യൂണിയന്‍ ഗുരു സന്നിധിയില്‍ വച്ചു 14 നു ആയുധ പൂജയും ,വാഹന പൂജയും നടത്തും.

15 നു രാവിലെ വിജയ ദശമി ദിനത്തില്‍ സ്വാമി പ്രേമാനന്ദ യുടെ നേതൃത്വത്തില്‍ ഗുരുപൂജയും അതിനു ശേഷം പ്രശസ്ത കവി പി കെ ഗോപിയും പ്രശസ്ത പിന്നണി ഗായകന്‍ വി ടി മുരളിയും എഴുത്തിനിരുത്തു കര്‍മം നടത്തും.

പ്രസ്തുത കര്‍മത്തിന് താല്പര്യമുള്ളവര്‍ വടകര എസ് എന്‍ ഡി പി യൂണിയന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

**ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം**

കോഴിക്കോട് : ജനറല്‍ ഐ.ടി.ഐയില്‍ വയര്‍മാന്‍, മെക്കാനിക്ക് കണ്‍സ്യുമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്, ഫിറ്റര്‍ ട്രേഡുകളില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തില്‍: വയര്‍മാന്‍ (2) ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ഇലക്ട്രികല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഗ്രി ഇന്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മെക്കാനിക്ക് കണ്‍സ്യുമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് (1) ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്് എഞ്ചിനീയറിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഗ്രി ഇന്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫിറ്റര്‍ (1) ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഗ്രി ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഗസ്റ്റ് ഇന്‍സ്‌ട്രെക്ടര്‍ അഭിമുഖം ഇന്ന് (ഒക്ടോബര്‍ 12) രാവിലെ 11 മണിക്ക് കോഴിക്കോട് ഐ.ടി.ഐ യില്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍: 04952377016.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4640/vijayadasmi-pooja-at-gurudeva-sannidhi-vatakara)