---
title: "ഇന്ത്യ വില്‍പ്പനക്ക് സമരമാവുക  ഡിവൈഎഫ്‌ഐ യുവജന ധര്‍ണ്ണ നടത്തി"
english_title: "dyfi proteset aganist central government "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4644/dyfi-proteset-aganist-central-government"
published_at: "2021-10-11T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61647043e803c_DYFI .jpg"
keywords: []
---

# ഇന്ത്യ വില്‍പ്പനക്ക് സമരമാവുക  ഡിവൈഎഫ്‌ഐ യുവജന ധര്‍ണ്ണ നടത്തി

> **Lead Summary:** വടകര: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു.

## Article Content

വടകര: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു.

ഇന്ത്യ വില്‍പ്പനക്ക് സമരമാവുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. എയര്‍ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പൊന്മേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജന ധര്‍ണ്ണ സംഘടിപ്പിച്ചു.

കല്ലേരിയില്‍ നടന്ന ധര്‍ണ്ണ സി പി ഐ (എം) പൊന്മേരി ലോക്കല്‍ സെക്രട്ടറി ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറര്‍ ആതിര കെ അദ്ധ്യക്ഷത വഹിച്ചു. കെ.ശ്രീജിലാല്‍ സ്വാഗതം പറഞ്ഞു.

**ഇംഗ്ലീഷ് ഗസ്റ്റ് ലെക്ചര്‍ ഒഴിവ് **

കോഴിക്കോട് : ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ് ) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ തയ്യാറാക്കിയിട്ടുള്ള അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 13 നു ബുധനാഴ്ച രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടികാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2320694.

** പോളിടെക്‌നിക് കോളേജില്‍ പ്രവേശനം **

കോഴിക്കോട് : പോളിടെക്‌നിക് കോളേജ് പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്ത വടകര മോഡല്‍ പോളിടെക്‌നിക് കോളേജിലെ ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ്, അനുബന്ധ രേഖകള്‍, ആദ്യ ഗഡു ഫീസ്് 9100 രൂപ എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഇന്ന് (ഒക്ടോബര്‍ 12) രാവിലെ 11 മണിക്കകം കോളേജില്‍ ഹാജരാകണം. കോളേജില്‍ നേരിട്ട് സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ 13ന് രാവിലെ 11 മണിക്കകം രക്ഷിതാവിനോടൊപ്പം അനുബന്ധ രേഖകള്‍, ആദ്യ ഗഡു ഫീസ് 9100 രൂപ എന്നിവ സഹിതം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4644/dyfi-proteset-aganist-central-government)