---
title: "ബൈക്ക് അപകടത്തില്‍ ഓര്‍ക്കാട്ടേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം"
english_title: "bike accident vallikkadu "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4648/bike-accident-vallikkadu"
published_at: "2021-10-11T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616474c93b93b_akshay photo .jpg"
keywords: []
---

# ബൈക്ക് അപകടത്തില്‍ ഓര്‍ക്കാട്ടേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** വടകര: ബൈക്കപകടത്തില്‍ യുവാവ് മരണപ്പട്ടു. ഓര്‍ക്കാട്ടേരി ഒ.പി. കെ യില്‍ കുഞ്ഞിപ്പുരയില്‍ രമേശന്‍ -ബവിത ദമ്പതികളുടെ മകന്‍ അക്ഷയ് ടി ആണ് മരണപ്പെട്ടത്.

## Article Content

വടകര: ബൈക്കപകടത്തില്‍ യുവാവ് മരണപ്പട്ടു. ഓര്‍ക്കാട്ടേരി ഒ.പി. കെ യില്‍ കുഞ്ഞിപ്പുരയില്‍ രമേശന്‍ -ബവിത ദമ്പതികളുടെ മകന്‍ അക്ഷയ് ടി ആണ് മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ വള്ളിക്കാട് ബാലവാടിയിലായിരുന്നു അപകടം. കൈനാട്ടി ഭാഗത്തു നിന്നും സുഹൃത്തിനൊപ്പം സ്‌കൂട്ടറിന് പിറകില്‍ വരികയായിരുന്ന അക്ഷയ് പെട്ടെന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

തുടര്‍ന്ന് വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4648/bike-accident-vallikkadu)