---
title: "ഉമ്മത്തൂർ പുഴയിലെ ദുരന്തം; രക്ഷാപ്രവർത്തനത്തിന് ഇരുന്നൂറോളം പേർ "
english_title: "Ummathur river tragedy; About 200 people were rescued"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46553/ummathur-river-tragedy-about-200-people-were-rescued"
published_at: "2022-06-01T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62977df353d42_ummatthoor.jpg"
keywords: []
---

# ഉമ്മത്തൂർ പുഴയിലെ ദുരന്തം; രക്ഷാപ്രവർത്തനത്തിന് ഇരുന്നൂറോളം പേർ 

> **Lead Summary:** **വടകര: **ഉമ്മത്തൂർ പുഴയിൽ വിദ്യാർത്ഥി മരിക്കുകയും ഒരു കുട്ടിയെ കാണാതാവുകയും ചെയ്ത സംഭവത്തിൽ വടകര തഹസിൽദാർ പ്രസീൽ കുമാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു. ഇരുന്നൂറോളം പേർ രക്ഷാപ്രവർത്തനത്തിൽ രാത്രി വൈകിയും പങ്കെടുക്കുകയാണെന്ന് തഹസിൽദാർ പ്രസീൽ കുമാർ പറഞ്ഞു.

## Article Content

**വടകര: **ഉമ്മത്തൂർ പുഴയിൽ വിദ്യാർത്ഥി മരിക്കുകയും ഒരു കുട്ടിയെ കാണാതാവുകയും ചെയ്ത സംഭവത്തിൽ വടകര തഹസിൽദാർ പ്രസീൽ കുമാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു. ഇരുന്നൂറോളം പേർ രക്ഷാപ്രവർത്തനത്തിൽ രാത്രി വൈകിയും പങ്കെടുക്കുകയാണെന്ന് തഹസിൽദാർ പ്രസീൽ കുമാർ പറഞ്ഞു.

ദേശീയ ദുരന്തനിവാരണ സേനയുടെ 16 പേർ,നെസ്ര ഏജൻസിയുടെ ഏഴുപേർ, പോലീസിലെ പത്തുപേർ ഫയർ ഫോഴ്സിലെ 30 പേർ കൂരാച്ചുണ്ട് ദുരന്തനിവാരണ സേന പ്രവർത്തകരായ പത്ത് പേർ, ജനകീയ ദുരന്തനിവാരണ സേന കുറ്റ്യാടി പത്തുപേർ, പാർക്കോയി റെസ്ക്യൂ ടീം വാണിമേൽ 12 പേർ, റവന്യൂ യുടെ ഏഴ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 103 പേരും ജനകീയ വളണ്ടിയർമാരായ നൂറുപേർ ഉൾപ്പെടെ ഇരുന്നൂറോളം പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.

പ്രദേശത്ത് ലൈറ്റ് തെളിയിച്ചും പുഴയിൽ ലൈറ്റ് തെളിയിച്ചും ദുരിതാശ്വാസ പ്രവർത്തകർക്ക് ഭക്ഷണവും തിരച്ചിലിന് അനാവശ്യമായ ബോട്ടുകൾക്കും ജനറേറ്ററുകൾക്ക് ഇന്ധനവുമായും ജനങ്ങളും സജീവമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46553/ummathur-river-tragedy-about-200-people-were-rescued)