---
title: "ഞങ്ങളും കൃഷിയിലേക്ക് ചോറോട് പഞ്ചായത്തിൽ പദ്ധതിക്ക് തുടക്കമായി"
english_title: "We also started the project in Chorode panchayath for agriculture"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46558/we-also-started-the-project-in-chorode-panchayath-for-agriculture"
published_at: "2022-06-01T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629783e5957ed_rema.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക് ചോറോട് പഞ്ചായത്തിൽ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **ചേന്ദമംഗലം:** സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ് നൂറുദിന പരിപാടികളിൽപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചോറോട് പഞ്ചായത്ത്തല പരിപാടി കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**ചേന്ദമംഗലം:** സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ് നൂറുദിന പരിപാടികളിൽപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചോറോട് പഞ്ചായത്ത്തല പരിപാടി കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കൃഷി ഒരോരുത്തരുടെയും ജീവിത ചര്യയായ് മാറണമെന്നും കുട്ടികളിൽ നിന്നും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കാർഷിക വൃത്തിയിലേക്ക് ആകർഷിക്കണമെന്നും പറഞ്ഞു.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ മുഖ്യ അതിഥി ആയിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ഇ നൗഷാദ് പദ്ധതി വിശദീകരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ,സ്ഥിരം സമിതി അദ്ധ്യക്ഷ രായ കെ.മധുസൂദനൻ, സി.നാരായണൻ, പി.ശ്യാമള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത മോഹൻ, ഏ.കെ ഗോപാലൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.പി.മനീഷ് കുമാർ, ജിഷ കെ, പ്രിയങ്ക സി.പി, കെ.കെ റിനീഷ്, അബൂബക്കർ വി.സി, സി.ഡി.എസ് ചെയർപെഴ്സൺ അനിത, കെ.എം വാസു, എം.കെ ബാബു, കാളംകുളം ഹാഷിം, പി.കെ.ശ്രീധരൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൃഷി വകുപ്പ് സീനിയർ അസിസ്റ്റന്റ് അമിദ സപര്യ സ്വാഗതവും കൃഷി അസിസ്റ്റൻറ് ഷാനവാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46558/we-also-started-the-project-in-chorode-panchayath-for-agriculture)