---
title: "നേവി വടകരയെത്തി; ഉമ്മത്തൂർ പുഴയിൽ ഒമ്പത് മണിയോടെ തിരച്ചിൽ പുന:രാരംഭിക്കും  "
english_title: "Navy reaches vatakara; The search in the Ummathur river will resume at 9 am"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46589/navy-reaches-vatakara-the-search-in-the-ummathur-river-will-resume-at-9-am-new"
published_at: "2022-06-02T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298150ac445a_ummatthoor.jpg"
keywords: []
---

# നേവി വടകരയെത്തി; ഉമ്മത്തൂർ പുഴയിൽ ഒമ്പത് മണിയോടെ തിരച്ചിൽ പുന:രാരംഭിക്കും  

> **Lead Summary:** **വടകര:** കൊച്ചി നാവിക അക്കാദമിയിൽ നിന്നുള്ള പ്രത്യേക പരിശീലനം നേടിയ നേവി സംഘം വടകരയെത്തി. ഇന്ന് പുലർച്ചെ നാലോടെ എത്തിയ സംഘം വടകര റസ്റ്റ് ഹൗസിൽ വിശ്രമിക്കുകയാണ്. ഒരു വലിയ ലോറി നിറയെ യുള്ള ഉപകരണങ്ങളുമായി സംഘം രാവിലെ എട്ടോടെ പാറക്കടവിലേക്ക് തിരിക്കുമെന്ന് തഹസിൽദാർ പ്രസിൽ അറിയിച്ചു.

## Article Content

**വടകര:** കൊച്ചി നാവിക അക്കാദമിയിൽ നിന്നുള്ള പ്രത്യേക പരിശീലനം നേടിയ നേവി സംഘം വടകരയെത്തി. ഇന്ന് പുലർച്ചെ നാലോടെ എത്തിയ സംഘം വടകര റസ്റ്റ് ഹൗസിൽ വിശ്രമിക്കുകയാണ്. ഒരു വലിയ ലോറി നിറയെ യുള്ള ഉപകരണങ്ങളുമായി സംഘം രാവിലെ എട്ടോടെ പാറക്കടവിലേക്ക് തിരിക്കുമെന്ന് തഹസിൽദാർ പ്രസിൽ അറിയിച്ചു.

ഉമ്മത്തൂർ പുഴയിൽ ഒമ്പത് മണിയോടെ തിരച്ചിൽ പുന:രാരംഭിക്കും . ചെക്യാട് ഉമ്മത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിക്കായി രണ്ടും നാളായി നടത്തിയ തിരച്ചിൽ പരാജയപ്പെട്ടിരുന്നു. മുടവന്തേരിയിലെ താഴെ കണ്ടത്തിൽ അലിയുടെ മകൻ മിസ്ഹബ് (13) ന് വേണ്ടിയാണ് പുഴയിൽ തിരച്ചിൽ പുനരാരംഭിക്കുന്നത്.

നാട്ടുകാരും , ജനകീയ ദുരന്ത നിവാരണ സേനയും , ഫയർ ഫോഴ്സും നടത്തിയ തിരച്ചിൽ വിഫലമായതോടെയാണ് ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ എൻ ഡി ആർ എഫ് അംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. സംഘം ഇന്നും തിരിച്ചിൽ തുടരും. കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ ഫയർ ഫോഴ്സിലെ മുങ്ങൽ വിദഗ്ദരും, കക്കയത്തുള്ള അമീൻ റസ്ക്യൂ ടീം വെള്ളത്തിനടിയിലെ ദ്രൃശ്യങ്ങൾ പകർത്തുന്നതിനായി ക്യാമറ അടക്കം സജ്ജീകരിച്ചാണ് തിര ച്ചിൽ ആരംഭിച്ചത്.

ഇ.കെ.വിജയൻ എം എൽ എ, വടകര തഹസിൽദാർ പ്രസിൽ എന്നിവരും ഇന്നലെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശവാസികളായ ആറ് വിദ്യാർത്ഥികൾ ഉമ്മത്തൂർ പുഴയുടെ മുടവന്തേരി ഭാഗത്ത് ഇല്ലത്ത് കടവിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടതോടെ നാല് വിദ്യാർത്ഥികൾ കരക്ക് കയറിയെങ്കിലും മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (12), മിസ്ഹാബ് എന്നിവർ ഒഴുക്കിൽ പെടുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥല ത്തെത്തിയ നാട്ടുകാർ മുഹമ്മദിനെ രക്ഷ പ്പെടുത്തി ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ചേലക്കാട് , പാനൂർ , പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി.

ശക്തമായ അടി ഒഴുക്കും, ജല നിരപ്പ് ഉയരുന്നതുമാണ് തിരച്ചിൽ ശ്രമം വിഫലമാക്കുന്ന തെന്ന് നാട്ടുകാർ പറഞ്ഞു. വടകര ജില്ല ആശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധു ക്കൾക്ക് വിട്ട് നൽകിയ മൃതദേഹം ഇന്നലെ പറക്കടവ് പള്ളിയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46589/navy-reaches-vatakara-the-search-in-the-ummathur-river-will-resume-at-9-am-new)