---
title: "അഴിയാക്കുരുക്ക്; ദേശീയ പാത നിർമ്മാണം യാത്ര ദുരിതം "
english_title: "National Highway Construction Travel Distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46627/national-highway-construction-travel-distress"
published_at: "2022-06-02T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62983f6f76e59_auto.jpg"
keywords: []
---

# അഴിയാക്കുരുക്ക്; ദേശീയ പാത നിർമ്മാണം യാത്ര ദുരിതം 

> **Lead Summary:** **വടകര:** ദേശീയ പാത നിർമ്മാണം പുരോഗമിക്കുമ്പോൾ യാത്രാ ദുരിതവും വർദ്ദിക്കുന്നു. മൂരാട്മുതൽ പാലോളിപാലം വരെ അഴിയാക്കുരുക്കാകുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു.ദേശീയ പാത മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അമരുമ്പോൾ ഗതാഗതം യഥാസമയം കുരുക്കഴിക്കാനുളള നടപടികൾ ഉണ്ടാവുന്നില്ല.

## Article Content

**വടകര:** ദേശീയ പാത നിർമ്മാണം പുരോഗമിക്കുമ്പോൾ യാത്രാ ദുരിതവും വർദ്ദിക്കുന്നു. മൂരാട്മുതൽ പാലോളിപാലം വരെ അഴിയാക്കുരുക്കാകുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു.ദേശീയ പാത മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അമരുമ്പോൾ ഗതാഗതം യഥാസമയം കുരുക്കഴിക്കാനുളള നടപടികൾ ഉണ്ടാവുന്നില്ല.

മൂരാട് പാലത്തിൽ ഇരു ഭാഗത്തും ട്രാഫിക് സംവിധാനമുണ്ടെങ്കിലും ദേശീയ പാതയിൽ കുരുക്കിന് ശമനമുണ്ടാവുന്നില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാഹിത സർവ്വീസുകൾ കുരുക്കിൽ നിന്നും ഒഴിവാകാൻ പറ്റാത്തതിനാൽ ജീവൻ റോഡിൽ പൊലിയുന്ന സ്ഥിതിയുമുണ്ട്.

ദേശീയ പാത വികസനത്തിന്റ ഭാഗമായി ഒരു ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പുതിയ പാത തുറന്നതോടെ ഈ ഭാഗത്ത് അഴിയ കുരുക്കായി മാറുന്ന കാഴ്ചയാണ്.ദേശീയ പാതയിൽ ചീനംവീട് യൂ . പി സ്കൂൾ മുതൽ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്ത് പുതിയ റോഡ് നിർമിച്ചാണ് പാത തുറന്നത്.

ദേശീയ പാത 66 ല്‍ മൂരാട് പാലം മുതല്‍ പാലോളിപ്പാലം വരെ ആറു വരിയാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത് . ഈ ഭാഗത്ത് ട്രാഫിക് സംവിധാനം ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബൈക്ക് യാത്രികനും പൊലീസ് ജീപ്പും കൂട്ടിയിടിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46627/national-highway-construction-travel-distress)