---
title: "അഴിയൂരിൽ ബൈക്ക് കത്തിച്ച കേസിൽ മൂന്നുപേർ റിമാന്റിൽ "
english_title: "Three remanded in Azhiyur bike burning case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46636/three-remanded-in-azhiyur-bike-burning-case"
published_at: "2022-06-02T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298475486086_arrest.jpg"
keywords: []
---

# അഴിയൂരിൽ ബൈക്ക് കത്തിച്ച കേസിൽ മൂന്നുപേർ റിമാന്റിൽ 

> **Lead Summary:** **വടകര: ** അഴിയൂരിൽ ബൈക്ക് കത്തിച്ച കേസിൽ മൂന്നുപേർ റിമാന്റിൽ. മുസ്‌ലിംലീഗ് പ്രവർത്തകനായ വി.പി. ഇക്ബാലിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലാണ് മൂന്നുപേർ പിടിയിലായത്.

## Article Content

**വടകര: ** അഴിയൂരിൽ ബൈക്ക് കത്തിച്ച കേസിൽ മൂന്നുപേർ റിമാന്റിൽ. മുസ്‌ലിംലീഗ് പ്രവർത്തകനായ വി.പി. ഇക്ബാലിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലാണ് മൂന്നുപേർ പിടിയിലായത്.

യൂനസ്, ഉമർ മുക്താർ, ശാമിൽ എന്നിവരെ ചോമ്പാല പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ എട്ടിന് പുലർച്ചയായിരുന്നു സംഭവം.

പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ചോമ്പാല പോലീസ് സ്റ്റേഷനുമുമ്പിൽ മാർച്ച് നടത്തിയിരുന്നു. പ്രതികൾ മൂന്നുപേരും എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46636/three-remanded-in-azhiyur-bike-burning-case)