---
title: "സഹകരണ സാരഥികൾ വിരമിച്ചു; എ.കെ. അഗസ്തിക്കും  കെ.എം. അശോകനും  യാത്രയയപ്പ്"
english_title: "Co-operative drivers retire; A.K. Augustine and K.M. Farewell to Ashok"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46643/co-operative-drivers-retire-ak-augustine-and-km-farewell-to-ashok"
published_at: "2022-06-02T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62984a4f2d4cb_bidhu.jpg"
keywords: []
---

# സഹകരണ സാരഥികൾ വിരമിച്ചു; എ.കെ. അഗസ്തിക്കും  കെ.എം. അശോകനും  യാത്രയയപ്പ്

> **Lead Summary:** **വടകര: **സഹകരണവകുപ്പിൽനിന്ന്‌ കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിങ്‌ ആയി വിരമിച്ച എ.കെ. അഗസ്തിക്കും 36 വർഷത്തെ സേവനത്തിനുശേഷം വടകര റൂറൽ ബാങ്ക് സെക്രട്ടറിയായി വിരമിച്ച കെ.പി. പ്രദീപ്‌ കുമാറിനും വടകര റൂറൽ ബാങ്ക് മാനേജർ ആയി വിരമിച്ച കെ.എം. അശോകനും ബാങ്ക് ഭരണസമിതി യാത്രയയപ്പ് നൽകി.

## Article Content

**വടകര: **സഹകരണവകുപ്പിൽനിന്ന്‌ കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിങ്‌ ആയി വിരമിച്ച എ.കെ. അഗസ്തിക്കും 36 വർഷത്തെ സേവനത്തിനുശേഷം വടകര റൂറൽ ബാങ്ക് സെക്രട്ടറിയായി വിരമിച്ച കെ.പി. പ്രദീപ്‌ കുമാറിനും വടകര റൂറൽ ബാങ്ക് മാനേജർ ആയി വിരമിച്ച കെ.എം. അശോകനും ബാങ്ക് ഭരണസമിതി യാത്രയയപ്പ് നൽകി.

ബാങ്ക് കോൺഫെറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എ.ടി. ശ്രീധരൻ അധ്യക്ഷനായി.

അസിസ്റ്റന്റ് രജിസ്ട്രാർ എം.ജി. സന്തോഷ്‌കുമാർ, യൂണിറ്റ് ഇൻസ്പെക്ടർ ഒ.എം. ബിന്ദു, ഭരണസമിതിയംഗങ്ങളായ സി. ഭാസ്കരൻ, സി. കുമാരൻ, സോമൻ മുതുവന, കെ.എം. വാസു, എ.കെ. ശ്രീധരൻ, എൻ.കെ. രാജൻ, കെ.ടി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46643/co-operative-drivers-retire-ak-augustine-and-km-farewell-to-ashok)