---
title: "ശർക്കരയില്‍ നിന്ന് ദ്രാവകം പുറത്തുവന്നത് കൃത്രിമനിറം ചേർത്തതുമൂലമെന്ന് സംശയം; സാംപിൾ ലാബിലേക്ക് അയച്ചു"
english_title: "It is suspected that the liquid came out of the jaggery due to the addition of artificial color; The sample was sent to the lab"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4666/it-is-suspected-that-the-liquid-came-out-of-the-jaggery-due-to-the-addition-of-artificial-color-the-sample-was-sent-to-the-lab"
published_at: "2021-10-12T08:19:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164f7a94a9ac_sharkkara.jpg"
keywords: []
---

# ശർക്കരയില്‍ നിന്ന് ദ്രാവകം പുറത്തുവന്നത് കൃത്രിമനിറം ചേർത്തതുമൂലമെന്ന് സംശയം; സാംപിൾ ലാബിലേക്ക് അയച്ചു

> **Lead Summary:** **വടകര:**ശർക്കര മുറിച്ചപ്പോൾ ചുവന്നനിറത്തിലുള്ള ദ്രാവകം പുറത്തുവന്നതിന് കാരണം കൃത്രിമനിറം അമിതമായി ചേർത്തതുമൂലമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രാഥമികനിഗമനം.

## Article Content

**വടകര:**ശർക്കര മുറിച്ചപ്പോൾ ചുവന്നനിറത്തിലുള്ള ദ്രാവകം പുറത്തുവന്നതിന് കാരണം കൃത്രിമനിറം അമിതമായി ചേർത്തതുമൂലമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രാഥമികനിഗമനം.

വള്ള്യാട് സ്വദേശിനി വരിക്കോട്ട് ലിജിന കഴിഞ്ഞ ദിവസം ആയഞ്ചേരിയിലെ സൂപ്പർമാർക്കറ്റിൽനിന്ന് വാങ്ങിയ ശർക്കര മുറിച്ചപ്പോഴാണ് ചുവപ്പുനിറത്തിലുള്ള ലായനി പുറത്തേക്ക് ഒഴുകിയത്.ശേഷം വിവരം കുറ്റ്യാടി സർക്കിൾ ഭക്ഷ്യസുരക്ഷാവിഭാഗത്തെ അറിയിച്ചു.

സംഭവത്തില്‍  വിശദമായ ലാബ് പരിശോധനയ്ക്കായി ശർക്കരയുടെ സാംപിൾ കോഴിക്കോട് മലാപ്പറമ്പ് റീജണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചു.

ഞായറാഴ്ച ഭക്ഷ്യസുരക്ഷാ ഓഫീസർ പി.ജി. ഉന്മേഷ് വീട്ടിലെത്തി ശർക്കരയുടെ സാംപിൾ ശേഖരിച്ചു. സൂപ്പർമാർക്കറ്റിൽനിന്നും സാംപിളെടുത്തിട്ടുണ്ട്. ഇതും പരിശോധനയ്ക്ക് അയച്ചു. ഫലം വരുന്നതുവരെ ശർക്കര വിൽക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4666/it-is-suspected-that-the-liquid-came-out-of-the-jaggery-due-to-the-addition-of-artificial-color-the-sample-was-sent-to-the-lab)