---
title: "വികസന സെമിനാർ; ചോറോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി"
english_title: "Chorode Grama Panchayat conducted a development seminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46810/chorode-grama-panchayat-conducted-a-development-seminar"
published_at: "2022-06-02T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298f4ca68dd3_seminar.jpg"
keywords: []
---

# വികസന സെമിനാർ; ചോറോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി

> **Lead Summary:** **വള്ളിക്കാട് : **പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**വള്ളിക്കാട് : **പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പൗരാവകാശ രേഖ ( കരട് ), വികസന രേഖ ( കരട് ) എന്നിവ ജില്ലാ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അദ്ധ്യക്ഷ എൻ എം വിമല പ്രകാശനം ചെയ്തു.

പൗരാവകാശ രേഖ കെ.എം നാരായണൻ, വികസന രേഖ ടി.എം രാജൻ എന്നിവർ ഏറ്റു വാങ്ങി. പഞ്ചായത്തിന്റെ വിവിധ പരിപാടികൾക്കായ് ഏറെ സഹായം ചെയ്ത അത്താഫി ഉടമ ഭാസ്കരനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഏ.കെ ഗോപാലൻ, ശ്യാമള കൃഷ്ണാർപ്പിതം, ഗീത മോഹൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എം വാസു, സ്ഥിരം സമിതി അധ്യക്ഷ രായ കെ.മധുസൂദനൻ, ശ്യാമള പൂവ്വേരി, സി.നാരായണൻ, സെക്രട്ടറി നിഷ എൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46810/chorode-grama-panchayat-conducted-a-development-seminar)