---
title: "വിദ്യാർത്ഥികളുടെ  യാത്ര പ്രശ്നം; അടിയന്തരമായി പരിഹാരം കാണണം- എം എസ് എഫ്"
english_title: "the problem of students' travel; Urgent solution must be found - MSF"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46876/the-problem-of-students-travel-urgent-solution-must-be-found-msf"
published_at: "2022-06-03T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299a02898b63_msf.jpg"
keywords: []
---

# വിദ്യാർത്ഥികളുടെ  യാത്ര പ്രശ്നം; അടിയന്തരമായി പരിഹാരം കാണണം- എം എസ് എഫ്

> **Lead Summary:** **വടകര:** പഴയ ബസ് സ്റ്റാൻഡിലും പുതിയ ബസ് സ്റ്റാൻഡിലും വിദ്യാർത്ഥികൾ നേരിടുന്ന യാത്ര പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് വടകര നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചക്ക് പഴയ ബസ് സ്റ്റാൻഡിൽ വെച്ച് പരീക്ഷ എഴുതാൻ കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെ ബസിൽ കയറ്റാതെപോയ ബസ്കാരുടെ നടപടി പ്രതിഷേധാർഹമാണ്.

## Article Content

**വടകര:** പഴയ ബസ് സ്റ്റാൻഡിലും പുതിയ ബസ് സ്റ്റാൻഡിലും വിദ്യാർത്ഥികൾ നേരിടുന്ന യാത്ര പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് വടകര നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചക്ക് പഴയ ബസ് സ്റ്റാൻഡിൽ വെച്ച് പരീക്ഷ എഴുതാൻ കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെ ബസിൽ കയറ്റാതെപോയ ബസ്കാരുടെ നടപടി പ്രതിഷേധാർഹമാണ്.

വടകര നിയോജക മണ്ഡലത്തിനകത്തും പുറത്തും സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഭൂരിഭാഗം വിദ്യാർത്ഥികളും ആശ്രയിക്കുന്നത് ലൈൻ ബസുകളെയാണ്. എന്നാൽ ബസ്സുകാരുടെ ഭാഗത്തു നിന്നും തീർത്തും അവഗണയാണ് വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്നത്. വിദ്യാർത്ഥികൾ വരി നിന്ന് കയറേണ്ട സാഹചര്യമാണുള്ളത്.

വിദ്യാർത്ഥികളുടെ യാത്രവകാശം നിഷേധിക്കുന്ന വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

പ്രസിഡന്റ്‌ സഫീർ കെ കെ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി കെ മുജീബ് റഹ്മാൻ,ഭാരവാഹികളായ ആസിഫ് ഒ കെ,അജിനാസ് യു,മുസ്തഫ കല്ലാമല,ജാബിർ ടി,സഹൽ കോറോത്ത് റോഡ്,റഫ്‌നാസ് മലോൽമുക്ക് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46876/the-problem-of-students-travel-urgent-solution-must-be-found-msf)