---
title: "കാപത്ത് കാലത്ത് ; തെങ്ങിൻ തൈകൾ നട്ട് പൊലീസ് ഉദ്യോഗസ്ഥൻ പടിയിറങ്ങി "
english_title: "in the time of capitulation; Police officer plants coconut saplings, steps down "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46939/in-the-time-of-capitulation-police-officer-plants-coconut-saplings-steps-down"
published_at: "2022-06-03T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299d7df46d7a_POLICE.jpg"
keywords: []
---

# കാപത്ത് കാലത്ത് ; തെങ്ങിൻ തൈകൾ നട്ട് പൊലീസ് ഉദ്യോഗസ്ഥൻ പടിയിറങ്ങി 

> **Lead Summary:** **വടകര: **പൊലീസ് ഓഫീസുകളുടെ മുറ്റത്ത് തൈകൾ നട്ട് പൊലീസ് ഉദ്യോഗസ്ഥൻ പടിയിറങ്ങി. സർവീസിൽനിന്ന് വിരമിക്കുന്ന കോഴിക്കോട് റൂറൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. കെ.അശ്വകുമാറിന്റെ പേരിൽ എന്റെ മരം പദ്ധതി.

## Article Content

**വടകര: **പൊലീസ് ഓഫീസുകളുടെ മുറ്റത്ത് തൈകൾ നട്ട് പൊലീസ് ഉദ്യോഗസ്ഥൻ പടിയിറങ്ങി. സർവീസിൽനിന്ന് വിരമിക്കുന്ന കോഴിക്കോട് റൂറൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. കെ.അശ്വകുമാറിന്റെ പേരിൽ എന്റെ മരം പദ്ധതി.

ജില്ലാ പോലീസ് ഓഫീസ്, എസ്.പി.സി. ജില്ലാ നോഡൽ ഓഫീസ്, വടകര കൺട്രോൾ റൂം എന്നിവയുടെ പരിസരങ്ങളിലാണ് മൂന്ന് തെങ്ങിൻതൈകൾ നട്ടത്. സംഗീത സംവിധായകൻ വിദ്യാധരൻ, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, കെ. അശ്വകുമാർ എന്നിവർ ചേർന്ന് തൈകൾ നട്ടു.

സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ കൂടിയാണ് അദ്ദേഹം. വിരമിക്കുന്നവർക്ക് ഒരു മാതൃക കാട്ടാനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയതെന്ന് അശ്വകുമാർ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46939/in-the-time-of-capitulation-police-officer-plants-coconut-saplings-steps-down)