---
title: "വടകരയിലും കനത്ത മഴ  വീടുകളില്‍ വെള്ളം കയറി"
english_title: "heavy rain in vatakata ; The low-lying areas are flooded."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4696/heavy-rain-in-vatakata-the-low-lying-areas-are-flooded"
published_at: "2021-10-12T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61651cb761953_hevay rain in vatakara .jpg"
keywords: []
---

# വടകരയിലും കനത്ത മഴ  വീടുകളില്‍ വെള്ളം കയറി

> **Lead Summary:** വടകര: വടകരയിലും കനത്ത മഴ . താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയ അവസ്ഥയാണ്.വടകര ജെ ടി റോഡില്‍ വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ വീടുകളിലെ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവരെ സുരിക്ഷത കേന്ദ്രങ്ങളിലേക്ക് മാറ്റി.

## Article Content

വടകര: വടകരയിലും കനത്ത മഴ . താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയ അവസ്ഥയാണ്.വടകര ജെ ടി റോഡില്‍ വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ വീടുകളിലെ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവരെ സുരിക്ഷത കേന്ദ്രങ്ങളിലേക്ക് മാറ്റി.

കോഴിക്കോട് നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളം കയറി. മാവൂര്‍ റോഡ് , പാവമണി റോഡ് , പുതിയ ബസ് സ്റ്റാന്റ് പരിസരം എന്നിവടങ്ങളിലെല്ലാം വെള്ളം കയറിയ അവസ്ഥാണ്. മാവൂര്‍, ചാത്തമംഗം എന്നിവടങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. മലയോര മേഖലകളിലും കനത്ത മഴ തുരുകയാണ്.

സംസ്ഥാന വ്യാപകമായി മിക്ക  ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ തടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി അമ്പതു കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണ ഭീഷണിയും നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ തീരദേശവാസികളും ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4696/heavy-rain-in-vatakata-the-low-lying-areas-are-flooded)