---
title: "പത്താംക്ലാസ്‌ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ "
english_title: "10th class: A student who wrote the exam and waited for the result was found hanging"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47029/10th-class-a-student-who-wrote-the-exam-and-waited-for-the-result-was-found-hanging"
published_at: "2022-06-04T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ab9e980dc0_Untitled-1.jpg"
keywords: []
---

# പത്താംക്ലാസ്‌ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **വടകര : **വൈക്കിലശ്ശേരിയിൽ പതിനഞ്ച് വയസ്സുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടകര സെയ്‌ന്റ്‌ ആന്റണീസ് സ്കൂളിൽനിന്ന് പത്താംക്ലാസ്‌ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥിനിയാണ് സായി ലക്ഷ്മി.

## Article Content

**വടകര : **വൈക്കിലശ്ശേരിയിൽ പതിനഞ്ച് വയസ്സുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടകര സെയ്‌ന്റ്‌ ആന്റണീസ് സ്കൂളിൽനിന്ന് പത്താംക്ലാസ്‌ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥിനിയാണ് സായി ലക്ഷ്മി.

വൈക്കിലശ്ശേരി ക്രാഷ് മുക്ക് വലിയപറമ്പത്ത് രാജേഷിന്റെയും അനുശ്രീയുടെയും മകൾ സായി ലക്ഷ്മിയെയാണ്‌ (15) തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. ഇന്നലെ രാവിലെ വീടിന്റെ മുകൾനിലയിലുള്ള കിടപ്പുമുറിയിലെ ജനാലയിൽ സായി ലക്ഷ്മിയെ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു. സഹോദരി: തന്മയ രാജേഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47029/10th-class-a-student-who-wrote-the-exam-and-waited-for-the-result-was-found-hanging)