---
title: "വടകരയില്‍ ബസ് ജീവനക്കാര്‍ക്ക്  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം"
english_title: "Infrastructure Be prepared For bus employees in Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4703/infrastructure-be-prepared-for-bus-employees-in-vadakara"
published_at: "2021-10-12T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165246a4e64a_bms photo .jpg"
keywords: []
---

# വടകരയില്‍ ബസ് ജീവനക്കാര്‍ക്ക്  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം

> **Lead Summary:** വടകര : നഗരസഭാ അധികൃതര്‍ പുതിയ ബസ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ്സ് & ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബി എം എസ്) പ്രക്ഷോഭത്തിലേക്ക്. വിശ്രമ മുറി , കുടിവെള്ളം , മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത്തതിനാല്‍ നൂറുകണക്കിന് തൊഴിലാളികലാണ് വടകര പുതിയ ബസ്റ്റാന്റില്‍ ദുരിതത്തിലാകുന്നത്.

## Article Content

വടകര : നഗരസഭാ അധികൃതര്‍ പുതിയ ബസ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ്സ് & ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബി എം എസ്) പ്രക്ഷോഭത്തിലേക്ക്. വിശ്രമ മുറി , കുടിവെള്ളം , മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത്തതിനാല്‍ നൂറുകണക്കിന് തൊഴിലാളികലാണ് വടകര പുതിയ ബസ്റ്റാന്റില്‍ ദുരിതത്തിലാകുന്നത്.

ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നോക്കാന്‍ പോലും തയ്യാറാവാതെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന്റെ പേരില്‍ വന്‍ പിഴയും ചുമത്തുകയാണെന്ന് ബിഎംഎസ് ആരോപിക്കുന്നു.

ബസ് തൊഴിലാളികളെ പിടിച്ചു പറിക്കുന്ന കാട്ടു നീതി അവസാനിപ്പിക്കുക , ബസ് സ്റ്റാന്‍ഡില്‍ വേസ്റ്റ് ബോക്‌സ് സ്ഥാപിക്കുക .തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രം സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രൈവറ്റ് ബസ്സ് & ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘം ബി എം എസ്സ് വടകര മേഖല സമിതി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ധര്‍ണ്ണാ സമരം ബി എം എസ്സ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കെ സുരേഷ് കുമാര്‍ ഉദ്്ഘാടനം ചെയ്തു.

പ്രൈവറ്റ് ബസ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി രവി എരഞ്ഞിക്കല്‍, വടകര മേഖല പ്രസിഡണ്ട് വത്സലന്‍ മണലില്‍ ,ബസ്സ് യൂണിയന്‍ മേഖല പ്രസിഡണ്ട് എം ബാലകൃഷ്ണന്‍ ,സിക്രട്ടറി ബാബു നരിപ്പറ്റ എന്നിവര്‍ സംസാരിച്ചു .യൂണിറ്റ് സിക്രട്ടറി രാഗില്‍ വില്യാപ്പള്ളി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4703/infrastructure-be-prepared-for-bus-employees-in-vadakara)