---
title: "ആന്ധ്രയിൽനിന്ന്‌  കഞ്ചാവ് നാട്ടിലെത്തിച്ച തിരുവള്ളൂർ സ്വദേശി റിമാണ്ടിൽ "
english_title: "Tiruvallur resident remanded for smuggling cannabis from Andhra Pradesh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47039/tiruvallur-resident-remanded-for-smuggling-cannabis-from-andhra-pradesh"
published_at: "2022-06-04T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629acab768b3c_arrest.jpg"
keywords: []
---

# ആന്ധ്രയിൽനിന്ന്‌  കഞ്ചാവ് നാട്ടിലെത്തിച്ച തിരുവള്ളൂർ സ്വദേശി റിമാണ്ടിൽ 

> **Lead Summary:** **വടകര : ** ആന്ധ്രയിൽ നിന്ന്‌ വൻതോതിൽ കഞ്ചാവ് നാട്ടിലെത്തിച്ച് വിതരണം നടത്തുന്ന തിരുവള്ളൂർ സ്വദേശി റിമാണ്ടിൽ . സ്കൂൾ തുറന്നതോടെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരിമാഫിയാ സംഘങ്ങൾ സജീവം.

## Article Content

**വടകര : ** ആന്ധ്രയിൽ നിന്ന്‌ വൻതോതിൽ കഞ്ചാവ് നാട്ടിലെത്തിച്ച് വിതരണം നടത്തുന്ന തിരുവള്ളൂർ സ്വദേശി റിമാണ്ടിൽ . സ്കൂൾ തുറന്നതോടെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരിമാഫിയാ സംഘങ്ങൾ സജീവം.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വൻതോതിൽ ലഹരിവസ്തുക്കൾ സംഭരിച്ചുവെക്കാനുള്ള ശ്രമം ജില്ലയുടെ പലഭാഗത്തും സജീവമായി നടന്നിരുന്നു. പോലീസും എക്സൈസും കർശന പരിശോധന നടത്തി ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു.

ഓരോ സ്കൂളിനും ഒരാൾക്ക് എന്ന രീതിയിൽ ഡ്യൂട്ടി, നൽകി കർശനപരിശോധനയാണ് എക്സൈസ് നടത്തുന്നത്. ഇതിനിടെയാണ് എക്സൈസ് സംഘം കഴിഞ്ഞ ദിവസം രാത്രി തിരുവള്ളൂർ കണ്ണമ്പത്തുകരയിൽവെച്ച് 3.100 കിലോഗ്രാം കഞ്ചാവുമായി തിരുവള്ളൂർ സ്വദേശി കരുവനപറമ്പത്ത് വീട്ടിൽ മൊയ്തു (51) വിനെ പിടികൂടി കൂടിയത്.

വർഷങ്ങളായി ആന്ധ്രയിൽ ചായക്കച്ചവടം നടത്തുന്നയാളാണ് ഇയാൾ. പിടികൂടിയ കഞ്ചാവ് ആന്ധ്രയിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന് വടകര ഭാഗങ്ങളിൽ ചെറുകിട വിൽപ്പന നടത്താനാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് വിഭാഗം പറയുന്നു.

എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണു, പ്രിവന്റീവ് ഓഫീസർമാരായ കെ.സി. കരുണൻ, പി.പി. രാമചന്ദ്രൻ, സി.ഇ.ഒ.മാരായ രാകേഷ് ബാബു, വിനീത്, വിജേഷ്, അശ്വിൻ, അനിരുദ്ധ്, രാഹുൽ ആക്കിലേരി, വനിത സി.ഇ.ഒ. തുഷാര എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47039/tiruvallur-resident-remanded-for-smuggling-cannabis-from-andhra-pradesh)