---
title: "വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കിവിട്ട സംഭവം പ്രതിഷേധാർഹം- എസ് എഫ് ഐ"
english_title: "Sfi Condemns Incident Of Students Getting Off Bus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47072/sfi-condemns-incident-of-students-getting-off-bus"
published_at: "2022-06-04T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629af5984811d_sfi.jpg"
keywords: []
---

# വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കിവിട്ട സംഭവം പ്രതിഷേധാർഹം- എസ് എഫ് ഐ

> **Lead Summary:** **വടകര:** പഴയ ബസ് സ്റ്റാൻഡിൽ നിന്നും പരീക്ഷ എഴുതാൻ കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികളെ വടകര പേരാമ്പ്ര റൂട്ടിൽ ഓടുന്ന മഹാലക്ഷ്മി ബസിൽ നിന്നും ഇറക്കിവിട്ട സംഭവം പ്രതിഷേധാർഹംമെന്ന് എസ് എഫ് ഐ വടകര ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാവകാശം ആരുടെയും ഔദാര്യമല്ല.

## Article Content

**വടകര:** പഴയ ബസ് സ്റ്റാൻഡിൽ നിന്നും പരീക്ഷ എഴുതാൻ കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികളെ വടകര പേരാമ്പ്ര റൂട്ടിൽ ഓടുന്ന മഹാലക്ഷ്മി ബസിൽ നിന്നും ഇറക്കിവിട്ട സംഭവം പ്രതിഷേധാർഹംമെന്ന് എസ് എഫ് ഐ വടകര ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാവകാശം ആരുടെയും ഔദാര്യമല്ല.

നിരവധിയായ അവകാശ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും വിദ്യാർത്ഥികൾ നേടിയെടുത്ത അവകാശമാണ്. വിദ്യാർത്ഥികളെ വരിനിർത്തുന്നതും ബസ്റ്റാന്റ് ഇൻ്റർവ്യൂ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരുടെ വിദ്യാർത്ഥി വിരുദ്ധമായ നടപടികൾ ഉണ്ടാവുന്നതായി നിരവധി പരാതികൾ വടകരയിൽ വിദ്യാർത്ഥികളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട് .

വിദ്യാർത്ഥികളെ രണ്ടാം നിര പൗരന്മാരായി കാണാതെ വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഉറപ്പ് വരുത്തണമെന്നും വിദ്യാർത്ഥികളെ കൃത്യമായി ബസിൽ കയറ്റണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും എസ് എഫ് ഐ വടകര ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47072/sfi-condemns-incident-of-students-getting-off-bus)