---
title: "താലൂക്ക് ഓഫീസ് കത്തിച്ച കേസ്: വിസ്താരം എൻ.ഡി.പി .എസ് കോടതിയിൽ"
english_title: "Taluk Office Burning Case: Hearing In NDPS Court"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47203/taluk-office-burning-case-hearing-in-ndps-court"
published_at: "2022-06-04T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b8e4374c03_court.jpg"
keywords: []
---

# താലൂക്ക് ഓഫീസ് കത്തിച്ച കേസ്: വിസ്താരം എൻ.ഡി.പി .എസ് കോടതിയിൽ

> **Lead Summary:** **വടകര: **ഒട്ടേറെ ദുരൂഹതകൾക്ക് വഴിവെച്ച വടകര താലൂക്ക് ഓഫീസ് തീവെച്ച നാലു കേസുകളിൽ വടകര എൻ.ഡി.പി. എസ് കോടതി തീർപ്പുകൽപ്പിക്കും.അഡീഷണൽ സെഷൻസ് ജഡ്ജി കൂടിയായ നാർക്കോട്ടിക്ക് സ്പെഷ്യൽ ജഡ്ജി വി.പി എം സുരേഷ് ബാബു മുമ്പാകെയാണ് വിചാരണ നടത്തുക. പ്രതി നാരായണ സതിഷ് ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

## Article Content

**വടകര: **ഒട്ടേറെ ദുരൂഹതകൾക്ക് വഴിവെച്ച വടകര താലൂക്ക് ഓഫീസ് തീവെച്ച നാലു കേസുകളിൽ വടകര എൻ.ഡി.പി. എസ് കോടതി തീർപ്പുകൽപ്പിക്കും.അഡീഷണൽ സെഷൻസ് ജഡ്ജി കൂടിയായ നാർക്കോട്ടിക്ക് സ്പെഷ്യൽ ജഡ്ജി വി.പി എം സുരേഷ് ബാബു മുമ്പാകെയാണ് വിചാരണ നടത്തുക. പ്രതി നാരായണ സതിഷ് ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

പ്രതിക്കെതിരെ നാലു കേസുകളാണ് വടകര പോലീസ് രജിസ്റ്റർ ചെയ്തത്.ഇപ്പോൾ SC No: 485/22,486/22,487/22,488/22 നമ്പരുകളായി നാലു കേസുകളാണ് നിലവിലുള്ളത്.ഇന്ത്യൻ ശിക്ഷാ നിയമം 436. വകുപ്പു പ്രകാരമുള്ള കുറ്റം ചുമത്തിയുള്ളതാണ് നാലു കേസുകളും. തീയോ, സ്പോടക വസ്തുക്കളാ ഉപയോഗിച്ച് നാശനഷ്ടം വരുത്തുന്നത് ശിക്ഷാർഹമാക്കി കൊണ്ടുള്ളതാണ് 436 വകുപ്പ്.

ശിക്ഷ 10 വർഷമോ, ജീവപര്യന്തമോ ആകാം.കൂടാതെ പിഴയുമടക്കണം.പ്രതിക്ക് സ്വന്തമായി വക്കീലിനെ വെക്കാൻ കഴിവില്ല എന്നറിയിച്ചതിനെ തുടർന്ന് കോടതി പ്രതിക്ക് വക്കീലിനെ ഏർപ്പെടുത്തി.നാലുകേസുകളും കുറ്റപത്രത്തെ സംബന്ധിച്ചുള്ള വാദം കേൾക്കാൻ ഈ മാസം 20 ന് വെച്ചു.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം ബോധിപ്പിച്ചിട്ടുള്ളത്.സാധാരണ ഇത്തരം സെൻസേഷണൽ കേസുകളിൽ സർക്കാരിനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാറുണ്ടെങ്കിലും ഈ കേസിൽ ആരെയും സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി നിയമിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47203/taluk-office-burning-case-hearing-in-ndps-court)