---
title: "പ്ലാനും എസ്റ്റിമേറ്റും വേണം; കത്തി നശിച്ച താലൂക്ക് ഓഫീസ് കെട്ടിടം അതെ സ്ഥലത്ത് തന്നെ നിർമ്മിക്കണം - താലൂക്ക് വികസനസമിതി "
english_title: "Plan and estimate are required; Taluk Office Building Destroyed In Fire Should Be Constructed At The Same Place - Taluk Development Committee "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47232/plan-and-estimate-are-required-taluk-office-building-destroyed-in-fire-should-be-constructed-at-the-same-place-taluk-development-committee"
published_at: "2022-06-05T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c3708e74bd_thaluk 4.jpg"
keywords: []
---

# പ്ലാനും എസ്റ്റിമേറ്റും വേണം; കത്തി നശിച്ച താലൂക്ക് ഓഫീസ് കെട്ടിടം അതെ സ്ഥലത്ത് തന്നെ നിർമ്മിക്കണം - താലൂക്ക് വികസനസമിതി 

> **Lead Summary:** **വടകര:** കത്തി നശിച്ച താലൂക്ക് ഓഫീസ് കെട്ടിടം ഉള്ള സ്ഥലത്ത് തന്നെ പുതിയ താലൂക്ക് ഓഫീസ് കെട്ടിടം നിർമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**വടകര:** കത്തി നശിച്ച താലൂക്ക് ഓഫീസ് കെട്ടിടം ഉള്ള സ്ഥലത്ത് തന്നെ പുതിയ താലൂക്ക് ഓഫീസ് കെട്ടിടം നിർമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.

പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അടിയന്തിരമായി പ്ലാനും എസ്റ്റിമേറ്റും ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച് സർക്കാറിന് അയച്ച് എത്രയും വേഗതയിൽ ആവശ്യമായ ഫണ്ട് അനുവദിച്ച് ഭരണാ നുമതി നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.

സി പി ഐ പ്രതിനിധി പി സുരേഷ് ബാബു ആണ് ഇത് സംബന്ധമായ പ്രമേയം അവതരിപ്പിച്ചത്. ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് ചെയർ പേഴ്സൺ എൻ എം വിമല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി പി നിഷ, കൂടത്താം കണ്ടി സുരേഷ്, സി വി എം നജ്മ ,വടകര, തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് മാരും , തൂണേരി ,എടച്ചേരി ചെക്യാട്, വില്യാപള്ളി, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റമാർ , വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ പുറന്തോടത്ത് സുകുമാരൻ ,പി പി രാജൻ, പ്രദീപ് ചോമ്പാല, ടി കെ സി ബി , ബാബു ഒഞ്ചിയം, ടി വി ഗംഗാധരൻ ,പി എം അശോകൻ എന്നിവർ പങ്കെടുത്തു. തഹസിൽദാർ പി പി പ്രസീദ് കുമാർ , വിവിധ വകുപ്പുകളുടെ തലവൻ മാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47232/plan-and-estimate-are-required-taluk-office-building-destroyed-in-fire-should-be-constructed-at-the-same-place-taluk-development-committee)