---
title: "വടകരയില്‍ രണ്ടിടങ്ങളില്‍  അപകടങ്ങള്‍"
english_title: "two accident in vatakara nH bypass "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4724/two-accident-in-vatakara-nh-bypass"
published_at: "2021-10-12T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616532aa178df_car accident in vatakara .jpg"
keywords: []
---

# വടകരയില്‍ രണ്ടിടങ്ങളില്‍  അപകടങ്ങള്‍

> **Lead Summary:** **വടകര:** കനത്ത മഴ തുടരുന്നതിനിടെ ഇന്നലെ രാത്രിയില്‍ ദേശീയ പാത ബൈപ്പാസില്‍ രണ്ടിടങ്ങളിലായി ഉണ്ടായ അപകടങ്ങള്‍ നഗരവാസികളെ ഭീതിലാഴ്ത്തി. പാര്‍ക്കോ ആശുപത്രിക്ക് സമപീവും സഹകരണ ആശുപ്രതിക്ക് സമീപവുമാണ് അപകടങ്ങള്‍ നടന്നത്.

## Article Content

**വടകര:** കനത്ത മഴ തുടരുന്നതിനിടെ ഇന്നലെ രാത്രിയില്‍ ദേശീയ പാത ബൈപ്പാസില്‍ രണ്ടിടങ്ങളിലായി ഉണ്ടായ അപകടങ്ങള്‍ നഗരവാസികളെ ഭീതിലാഴ്ത്തി. പാര്‍ക്കോ ആശുപത്രിക്ക് സമപീവും സഹകരണ ആശുപ്രതിക്ക് സമീപവുമാണ് അപകടങ്ങള്‍ നടന്നത്.

പാര്‍ക്കോ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞ് കയറി. മഠത്തില്‍ കുനിയില്‍ ഹുസൈന്റെ വീട്ടിലേക്കാണ് കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് കയറിയത്. ആളപായങ്ങള്‍ ഒന്നുമില്ല.

ഹുസൈന്റെ മകന്‍ ഫായിസിന്റെ ആക്റ്റീവ സ്‌കൂട്ടര്‍ അപകടത്തില്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ വാഹനം മറിഞ്ഞു കിടക്കുന്നതാണ് കണ്ടതെന്ന് ഹുസൈന്‍ പറഞ്ഞു.

വടകര സഹകരണ ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആക്ടീവ ഷോറൂമിലേക്ക് ലോറിയിടിച്ച് കയറി നിരവധി ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. ആര്‍ക്കും ആളപമായമൊന്നുമില്ല. ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് അപകടം നടന്നതെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4724/two-accident-in-vatakara-nh-bypass)