---
title: "കെ - പച്ചപ്പ് ;പരിസ്ഥിതി ദിനത്തിൽ കെ റെയിൽ പദ്ധതി പ്രദേശത്ത് വൃക്ഷ തൈ നട്ട് യൂത്ത് കോൺഗ്രസ്‌"
english_title: "Youth Congress Plants Tree Sapling In K Rail Project Area On Environment Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47263/youth-congress-plants-tree-sapling-in-k-rail-project-area-on-environment-day"
published_at: "2022-06-05T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c571e14e9d_k rail.jpg"
keywords: []
---

# കെ - പച്ചപ്പ് ;പരിസ്ഥിതി ദിനത്തിൽ കെ റെയിൽ പദ്ധതി പ്രദേശത്ത് വൃക്ഷ തൈ നട്ട് യൂത്ത് കോൺഗ്രസ്‌

> **Lead Summary:** **വടകര: **ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ നശിപ്പിക്കുന്ന വിനാശ പദ്ധതിക്കെതിരെ പ്രകൃതിക്കൊപ്പം എന്ന മുദ്രാവാക്യവുമായി കെ -റെയിൽ പദ്ധതി പ്രദേശത്ത് വൃക്ഷ തൈ നട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം.

## Article Content

**വടകര: **ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ നശിപ്പിക്കുന്ന വിനാശ പദ്ധതിക്കെതിരെ പ്രകൃതിക്കൊപ്പം എന്ന മുദ്രാവാക്യവുമായി കെ -റെയിൽ പദ്ധതി പ്രദേശത്ത് വൃക്ഷ തൈ നട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം.

നിർദ്ദിഷ്ട കെ റെയിൽ കടന്നു പോകുന്ന പദ്ധതി പ്രദേശത്ത് മുഴുവനും പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ട് കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് വടകരയിലും പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ നിയോജകമണ്ഡല തല ഉദ്ഘാടനം കൈനാട്ടിയിലെ നിർദ്ധിഷ്ട പദ്ധതി പ്രദേശത്ത് വൃക്ഷ തൈ നട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജന :സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി. പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.

> "തൃക്കാക്കരയിലെ ജനവിധി പരിഗണിച്ചു ജന പിന്തുണയില്ലാത്ത കെ -റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും, ഇനിയും സർക്കാർ തിരുത്താത്ത പക്ഷം ഇതിലും വലിയ പരാജയങ്ങൾ ഇടതു മുന്നണിക്ക് നേരിടേണ്ടി വരുമെന്നും" അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു.കെ -റെയിൽ വിരുദ്ധ ജനകീയ സമിതി നേതാവ് സി. നിജിൻ മുഖ്യ പ്രഭാഷണം നടത്തി. നജ്മൽ. പി. ടി. കെ, പ്രഭിൻ പാക്കയിൽ, സജിത്ത് മാരാർ, സുജിത്ത് ഒടിയിൽ, അജിനാസ് താഴത്ത്, വിപിൻ പുറങ്കര, മനേഷ്. എം. വി,സിജു പുഞ്ചിരിമിൽ, അഖിൽ നാഥ്, ആസിഫ് മടപ്പള്ളി, രജിത്ത് മലോൽ, വിനോദൻ, രാജൻ കെ. കെ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47263/youth-congress-plants-tree-sapling-in-k-rail-project-area-on-environment-day)