---
title: "'ഒരേയൊരു ഭൂമി' ചിങ്ങപുരം സി.കെ.ജിയിൽ ജൈവ വൈവിധ്യ ഉദ്യാനം"
english_title: "'Only One Land' Biodiversity Park at CKG, Chingapuram"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47298/only-one-land-biodiversity-park-at-ckg-chingapuram"
published_at: "2022-06-05T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c7b7d63518_ckg.jpg"
keywords: []
---

# 'ഒരേയൊരു ഭൂമി' ചിങ്ങപുരം സി.കെ.ജിയിൽ ജൈവ വൈവിധ്യ ഉദ്യാനം

> **Lead Summary:** **വടകര:** ചിങ്ങപുരം സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനത്തിന് വേണ്ടി തൈ നട്ട് കൊണ്ട് സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.വി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വടകര:** ചിങ്ങപുരം സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനത്തിന് വേണ്ടി തൈ നട്ട് കൊണ്ട് സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.വി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

> "ഒരേയൊരു ഭൂമി" എന്ന മുദ്രാവാക്യത്തോടെ ഈ വർഷം ആചരിക്കുന്ന പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ 5 മുതൽ 12 വരെ നീണ്ട് നിൽക്കുന്ന പരിസ്ഥിതി വാരാമായി ആചരിക്കുകയാണ്.

വീടുകളിലും സ്കൂളിലും ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണം, വൃക്ഷ തൈ പരിപാലനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, പരിസ്ഥിതി ബോധവൽക്കണം , സൈക്കിൾ റാലി , പരിസ്ഥിതി കവിതാലാപനം, പ്രതിജ്ഞ, ചിത്ര പ്രദർശനം, പൂന്തോട്ട നിർമ്മാണം, ക്ലീൻ കാമ്പസ് ഗ്രീൻ കാമ്പസ് തുടങ്ങിയ ഒട്ടേറെ വൈവിധ്യങ്ങളായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. സ്കൂൾ ഹെഡ് മാസ്റ്റർ ഇ . സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.വി അൽതാസ്, എം സാലിഹ്, കെ.കെ. ജിഷ, ടി നിഷ, അരുൺ എൻ.ആർ ,അനൂപ് എ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47298/only-one-land-biodiversity-park-at-ckg-chingapuram)