---
title: "കെ റെയിൽ; പരിസ്ഥിതിയെ മറന്നുള്ള വികസനം കേരളം ചെറുത്ത്‌ തോൽപിക്കും -കെ മുരളീധരൻ എം പി"
english_title: "K Rail; Kerala Will Resist Development Forgetting Environment: K Muraleedharan MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47333/k-rail-kerala-will-resist-development-forgetting-environment-k-muraleedharan-mp"
published_at: "2022-06-05T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cbbb44d6ea_K MURALIDHARAN.jpg"
keywords: []
---

# കെ റെയിൽ; പരിസ്ഥിതിയെ മറന്നുള്ള വികസനം കേരളം ചെറുത്ത്‌ തോൽപിക്കും -കെ മുരളീധരൻ എം പി

> **Lead Summary:** > **വടകര: **കെ റെയിൽ പരിസ്ഥിതിയെ മറന്നുള്ള വിനാശകരമായ വികസന പദ്ധതിയാണെന്നും കേരളം അത്‌ ഒറ്റക്കെട്ടായ്‌ ചെറുത്ത്‌ തോൽപിക്കുമെന്നും കെ മുരളീധരൻ എം പി. ഇടതു സർക്കാരിന്റെ പരിസ്ഥിതി വിരുദ്ധ വികസന കാപട്യത്തിനെതിരെ എംഎസ്എഫ് കോഴിക്കോട് ജില്ല കമ്മിറ്റി വടകരയിൽ സംഘടിപ്പിച്ച " ട്രീ-റയിൽ" പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

> **വടകര: **കെ റെയിൽ പരിസ്ഥിതിയെ മറന്നുള്ള വിനാശകരമായ വികസന പദ്ധതിയാണെന്നും കേരളം അത്‌ ഒറ്റക്കെട്ടായ്‌ ചെറുത്ത്‌ തോൽപിക്കുമെന്നും കെ മുരളീധരൻ എം പി. ഇടതു സർക്കാരിന്റെ പരിസ്ഥിതി വിരുദ്ധ വികസന കാപട്യത്തിനെതിരെ എംഎസ്എഫ് കോഴിക്കോട് ജില്ല കമ്മിറ്റി വടകരയിൽ സംഘടിപ്പിച്ച " ട്രീ-റയിൽ" പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കരയിലെ സിപിഎം പരാജയം വികലമായ വികസന സങ്കൽപത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ല എംഎസ്എഫ് പ്രസിഡന്റ്‌ അഫ്നാസ് ചോറോട് അധ്യക്ഷത വഹിച്ചു.

വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി വടകര,വൈസ് പ്രസിഡന്റ്‌ എൻ.പി അബ്ദുള്ള ഹാജി, ജില്ല എംഎസ്എഫ് ജില്ല ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്‌,ജില്ല ഭാരവാഹികളായ ഷമീർ പാഴൂർ,മുഹമ്മദ്‌ പേരോട്,അൻസീർ പാനോളി, ഷാഫി എടച്ചേരി,അൻസാർ പെരുവയൽ, റിസ്വാന ഷെറിൻ ,ഇൻഷിദ,സഹദ പി.കെ,സഫീർ കെ കെ,പി കെ മുജീബ് റഹ്മാൻ,വി സി വി നാസർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47333/k-rail-kerala-will-resist-development-forgetting-environment-k-muraleedharan-mp)