---
title: "പരിസ്ഥിതി ദിനം: വടകരയിൽ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കണമെന്ന് മണലിൽ മോഹനൻ "
english_title: "Environment Day: Manalil Mohanan Demands Protection Of Mangroves In Vadakara With People's Participation "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47334/environment-day-manalil-mohanan-demands-protection-of-mangroves-in-vadakara-with-peoples-participation"
published_at: "2022-06-05T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cbe511d93f_MANALIL MOHANAN.jpg"
keywords: []
---

# പരിസ്ഥിതി ദിനം: വടകരയിൽ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കണമെന്ന് മണലിൽ മോഹനൻ 

> **Lead Summary:** **വടകര: **റെയിൽവേ സ്റ്റേഷൻ പരിസരത്ത് അവശേഷിക്കുന്ന കണ്ടൽക്കാടുകൾ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ പറഞ്ഞു. വടകര റെയിൽവേ സ്റ്റേഷനിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: **റെയിൽവേ സ്റ്റേഷൻ പരിസരത്ത് അവശേഷിക്കുന്ന കണ്ടൽക്കാടുകൾ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ പറഞ്ഞു. വടകര റെയിൽവേ സ്റ്റേഷനിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരം ഒരു വരം, ഒരു തൈ നടാം തണലായി നമുക്കായി നമ്മുടെ വരും തലമുറക്കായി എന്ന വികാരം ഉൾക്കൊ ണ്ടാവണം പരിസ്ഥിതി ദിനത്തെ നാം കാണേണ്ടതെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന വിധം കണ്ടൽകാടുകൾ നാശത്തിന്റെ വക്കിലാണെന്നും അവയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിൻറെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറ് ഭാഗത്ത് രണ്ട് ഹെക്ടർ സ്ഥലത്ത് മൂന്ന് കിലോമീറ്ററായി നീണ്ടുകിടക്കുന്ന കണ്ടൽകാടുകൾ വേലി കെട്ടി ജനപങ്കാളിത്തത്തോടെ സംരക്ഷിക്കാനുള്ള ള്ള തീരുമാനം യോഗത്തിൽ കൈക്കൊണ്ടു. വൈസ് മെൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അരവിന്ദാക്ഷൻ പുത്തൂർ മുഖ്യാതിഥിയായി സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈകളും പൂച്ചെടടികളും നട്ടുപിടിപ്പിച്ചു.

സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. സജീഷ് സ്വാഗതവും ബിനീഷ്.കെ നന്ദിയും പറഞ്ഞു. കഴിഞ്ഞദിവസം സ്റ്റേഷനിൽ മറന്നുവെച്ച സ്വർണവും പണവും അടങ്ങിയ ബാഗ് ഉടമസ്ഥനു തിരിച്ചു നൽകി മാതൃക കാണിച്ച ആർപിഎഫ് ഗിരീഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. പി. പി.രാജൻ,എ.എം.രമേശ്, കെ. നാരായണൻ, ഷാജി എ.കെ,വി.പി ബൈജു,കെ. ബാലൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47334/environment-day-manalil-mohanan-demands-protection-of-mangroves-in-vadakara-with-peoples-participation)