---
title: "തിരുവള്ളൂരിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി "
english_title: "Husband kills wife in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47384/husband-kills-wife-in-tiruvallur"
published_at: "2022-06-06T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d5f05621e1_dided.jpg"
keywords: []
---

# തിരുവള്ളൂരിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി 

> **Lead Summary:** **വടകര:** കാൻസർ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. തിരുവള്ളൂർ കാഞ്ഞിരാട്ടുതറ കുയ്യാലിൽ മീത്തൽ ഗോപാലൻ , ഭാര്യ ലീല എന്നിവരാണ് മരിച്ചത്.

## Article Content

**വടകര:** കാൻസർ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. തിരുവള്ളൂർ കാഞ്ഞിരാട്ടുതറ കുയ്യാലിൽ മീത്തൽ ഗോപാലൻ , ഭാര്യ ലീല എന്നിവരാണ് മരിച്ചത്.

ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലൻ വരാന്തയിൽ സൺഷേഡിന്റെ ഹൂക്കിൽ തൂങ്ങിമരിച്ച നിലയിലുമാണ്. ലീലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഗോപാലൻ ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നു.

ഇവർക്കു മക്കളില്ല. അനുജനും കുടുംബവും വീട്ടിലുണ്ട്. പുലർച്ച അഞ്ചു മണിയോടെയാണ് സംഭവം അറിയുന്നത്. വടകര പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47384/husband-kills-wife-in-tiruvallur)