---
title: "ഡോൾഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ കടൽഭിത്തിയിലേക്ക് കാൽതെറ്റിവീണ് യുവാവ് മരിച്ചു"
english_title: "The young man died after falling off a seawall while removing a dolphin's body"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47389/the-young-man-died-after-falling-off-a-seawall-while-removing-a-dolphins-body"
published_at: "2022-06-06T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d6e31c98ce_manaf.jpg"
keywords: []
---

# ഡോൾഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ കടൽഭിത്തിയിലേക്ക് കാൽതെറ്റിവീണ് യുവാവ് മരിച്ചു

> **Lead Summary:** **വടകര:** പുറങ്കരയ്ക്ക് സമീപം കരയ്ക്കടിഞ്ഞ ഡോൾഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ കടൽഭിത്തിയിലേക്ക് കാൽതെറ്റിവീണ് പ്രദേശവാസി മരിച്ചു. പുറങ്കര വളപ്പിലെ എരഞ്ഞിക്കവളപ്പിൽ മനാഫ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് വീടിനടുത്തുള്ള കടൽത്തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞത്.

## Article Content

**വടകര:** പുറങ്കരയ്ക്ക് സമീപം കരയ്ക്കടിഞ്ഞ ഡോൾഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ കടൽഭിത്തിയിലേക്ക് കാൽതെറ്റിവീണ് പ്രദേശവാസി മരിച്ചു. പുറങ്കര വളപ്പിലെ എരഞ്ഞിക്കവളപ്പിൽ മനാഫ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് വീടിനടുത്തുള്ള കടൽത്തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞത്.

നാട്ടുകാർക്കൊപ്പം ഇവിടെയെത്തിയ മനാഫ് ഇതിനെ തീരത്തുനിന്ന് നീക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി നെഞ്ചിടിച്ച് കടൽഭിത്തിയിലേക്ക് വീഴുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: സക്കീന. മക്കൾ: സഫ്‌ന മുസ്താക്ക്. മാതാവ്: ഐശു. പിതാവ്: പരേതനായ ഇബ്രാഹിം.

സഹോദരങ്ങൾ കരീം, ബഷീർ, അഷ്‌റഫ്, അസീസ്, റഷീദ്, ബദരിയ്യ, ഷാഹിദ. ഡോൾഫിൻ കരയ്ക്കടിഞ്ഞതറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥരും നഗരസഭാധികൃതരും തീരദേശപോലീസും സ്ഥലത്തെത്തി. രാത്രിയോടെ നാട്ടുകാരുടെ സഹായത്തോടെ ഇതിനെ മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47389/the-young-man-died-after-falling-off-a-seawall-while-removing-a-dolphins-body)