---
title: "കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥന് നൽകി യുവാവ് മാതൃകയായി"
english_title: "Young man sets an example by giving away stolen gold to owner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47477/young-man-sets-an-example-by-giving-away-stolen-gold-to-owner"
published_at: "2022-06-06T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dc1234b63b_sandbanks.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥന് നൽകി യുവാവ് മാതൃകയായി

> **Lead Summary:** **വടകര:** സാൻഡ് ബാങ്ക്സ് കടൽ തീരത്ത് വെച്ച് വീണു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനായ വയനാട് സ്വദേശിക്ക് നൽകി യുവാവ് മാതൃകയായി.വില്ല്യാപ്പള്ളി സ്വദേശി നസീർ പുത്തൂപ്പൊയിൽകുനിക്കാണ് സ്വർണ്ണം വീണു കിട്ടിയത്.

## Article Content

**വടകര:** സാൻഡ് ബാങ്ക്സ് കടൽ തീരത്ത് വെച്ച് വീണു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനായ വയനാട് സ്വദേശിക്ക് നൽകി യുവാവ് മാതൃകയായി.വില്ല്യാപ്പള്ളി സ്വദേശി നസീർ പുത്തൂപ്പൊയിൽകുനിക്കാണ് സ്വർണ്ണം വീണു കിട്ടിയത്.

വാർഡ് കൗൺസിലർ പി വി ഹാഷിമിന്റെ സാന്നിദ്ധ്യത്തിൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണാഭരണം ഉടമക്ക് കൈമാറി. കോസ്റ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ അമ്മദ് ആവള, എ എസ് ഐ അബ്ദുൽ സലാം, അബ്ദുൽ റഖീബ്, കെ കെ സമീർ, അജീഷ് വാഴയിൽ എന്നിവർ സംബന്ധിച്ചു.

മാതൃകാ പ്രവർത്തനം നടത്തിയ യുവാവിനെ വടകര കോസ്റ്റൽ പോലീസ് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47477/young-man-sets-an-example-by-giving-away-stolen-gold-to-owner)