---
title: "കേളപ്പേട്ടൻ പറഞ്ഞത്; കർഷക കാരണവരുമായി സംവദിച്ച് വിദ്യാർത്ഥികൾ "
english_title: "Kelappettan said; Students interact with farmers' causes "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47512/kelappettan-said-students-interact-with-farmers-causes"
published_at: "2022-06-06T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ddee079ccd_kelappetan.jpg"
keywords: []
---

# കേളപ്പേട്ടൻ പറഞ്ഞത്; കർഷക കാരണവരുമായി സംവദിച്ച് വിദ്യാർത്ഥികൾ 

> **Lead Summary:** **വില്ല്യാപ്പള്ളി: **ഞാറ്റുവേലയും കർക്കിടകവും സൂര്യനെ നോക്കി കൃഷിയിറക്കിയ പഴയ കാല കാർഷിക സംസ്കൃതിയെ കുറിച്ച് കേളപ്പേട്ടൻ പറഞ്ഞപ്പോൾ ആദ്യമൊരു മുത്തശ്ശി കഥയായും പിന്നീട് പുതിയ ഒരു പാഠവുമായി.

## Article Content

**വില്ല്യാപ്പള്ളി: **ഞാറ്റുവേലയും കർക്കിടകവും സൂര്യനെ നോക്കി കൃഷിയിറക്കിയ പഴയ കാല കാർഷിക സംസ്കൃതിയെ കുറിച്ച് കേളപ്പേട്ടൻ പറഞ്ഞപ്പോൾ ആദ്യമൊരു മുത്തശ്ശി കഥയായും പിന്നീട് പുതിയ ഒരു പാഠവുമായി.

അങ്ങനെ പൈതൃക കൃഷിയെ കർഷക കാരണവരുമായി സംവദിച്ച് വിദ്യാർത്ഥികൾ അടുത്തറിഞ്ഞു. പൊന്മേരി വെസ്റ്റ് എൽ പി സ്കൂളിലാണ് വേറിട്ട പരിസ്ഥിതി ദിനാചരണം നടന്നത്.

പ്രദേശത്തെ മുതിർന്ന കർഷകൻ കേളപ്പേട്ടനെ കുട്ടികൾ പൊന്നാടയണിയിച്ച് ആദരിച്ചു.പ്രധാനാധ്യാപിക ബീന സ്വാഗതം പറഞ്ഞു. ശ്രീതുൽ , രാഗിത , ബിൻസി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47512/kelappettan-said-students-interact-with-farmers-causes)