---
title: "പ്രകൃതിയെ മാറ്റാൻ ശ്രമിച്ചാൽ  മനുഷ്യന് വൻ വിപത്തുകൾ ഉണ്ടാകുമെന്ന്- പ്രൊഫ. ശോഭീന്ദ്രൻ   "
english_title: "If we try to change nature, there will be great calamities for human beings."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47514/if-we-try-to-change-nature-there-will-be-great-calamities-for-human-beings-sobhindran"
published_at: "2022-06-06T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629de2908b328_shobeendran.jpg"
keywords: []
---

# പ്രകൃതിയെ മാറ്റാൻ ശ്രമിച്ചാൽ  മനുഷ്യന് വൻ വിപത്തുകൾ ഉണ്ടാകുമെന്ന്- പ്രൊഫ. ശോഭീന്ദ്രൻ   

> **Lead Summary:** **വടകര: **മനുഷ്യൻ പ്രകൃതിയെ മാറ്റാൻ ശ്രമിച്ചാൽ വൻ വിപത്തുകൾ ഉണ്ടാകുമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ പറഞ്ഞു . മനുഷ്യൻ പലപ്പോഴായി പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നതിനു പകരം പ്രകൃതിയെ മാറ്റാൻ ശ്രമിച്ചതിൻ്റെ ഫലമാണ് കാലാവസ്ഥാ വ്യതിയാനം , പ്രകൃതിക്ഷോഭം ,മലിനമായ വായു ,വെള്ളം എന്നിവ മൂലം ജീവജാലങ്ങൾക്ക് വൻ ഭീഷണി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**വടകര: **മനുഷ്യൻ പ്രകൃതിയെ മാറ്റാൻ ശ്രമിച്ചാൽ വൻ വിപത്തുകൾ ഉണ്ടാകുമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ പറഞ്ഞു . മനുഷ്യൻ പലപ്പോഴായി പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നതിനു പകരം പ്രകൃതിയെ മാറ്റാൻ ശ്രമിച്ചതിൻ്റെ ഫലമാണ് കാലാവസ്ഥാ വ്യതിയാനം , പ്രകൃതിക്ഷോഭം ,മലിനമായ വായു ,വെള്ളം എന്നിവ മൂലം ജീവജാലങ്ങൾക്ക് വൻ ഭീഷണി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദൈവതുല്യമായ മണ്ണിൽ നിരന്തരംവിഷം കലർത്തി കൃത്രിമമായി വിഷലിപ്തമായ ഉല്ലാദനം നടത്തുന്ന മനുഷ്യൻ വൻ ദുരന്തങ്ങൾക്ക് കാരണക്കാരനായി മാറുമെന്നും പ്രൊഫ. ശോഭീന്ദ്രൻ പറഞ്ഞു .

മനുഷ്യൻ്റെ ഈ പ്രവർത്തനം എല്ലാ ജീവജാലങ്ങൾക്കും ഭീഷണി ഉയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു നെഹ്രു യുവകേന്ദ്ര കോഴിക്കോടിൻ്റെ സഹകരണത്തോടെ കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ .

ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ.ബിന്ദു , റസാഖ് കല്ലേരി , ഒ.കെ. രവീന്ദ്രൻ മാസ്റ്റർ, സി.വി.ലിഷ എന്നിവർ പ്രസംഗിച്ചു ലൈബ്രറി സെക്രട്ടരി ടി.പി.രാജീവൻ സ്വാഗതവും , സൈദ് കുറുന്തോടി നന്ദിയും പറഞ്ഞു പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ലൈബ്രറി വളപ്പിൽ പ്രൊഫ. ശോഭീന്ദ്രൻ ഫലവൃക്ഷതൈ നട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47514/if-we-try-to-change-nature-there-will-be-great-calamities-for-human-beings-sobhindran)