---
title: "കൈനാട്ടിയില്‍  കെട്ടിടം അപകടാവസ്ഥയില്‍ ; ആളുകളെ ഒഴിപ്പിക്കുന്നു"
english_title: "Building in danger in Kainatti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4758/building-in-danger-in-kainatti"
published_at: "2021-10-12T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61655237eda94_building .jpg"
keywords: []
---

# കൈനാട്ടിയില്‍  കെട്ടിടം അപകടാവസ്ഥയില്‍ ; ആളുകളെ ഒഴിപ്പിക്കുന്നു

> **Lead Summary:** **വടകര: **കനത്ത മഴ തുടരുന്നതിനിടെ ദേശീയപാതക്ക് സമീപം കൈനാട്ടി ജംഗ്ഷനില്‍ കെട്ടിടം അപകടാവസ്ഥയിലായതിനിടെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നു. കൈനാട്ടി ജംഗഷ്‌നില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്ഥലത്തെ കെട്ടിടമാണ് അപകടാവസ്ഥയിലായത്. അല്‍പ്പ സമയം മുന്‍പാണ് സംഭവം നടന്നത്.

## Article Content

**വടകര: **കനത്ത മഴ തുടരുന്നതിനിടെ ദേശീയപാതക്ക് സമീപം കൈനാട്ടി ജംഗ്ഷനില്‍ കെട്ടിടം അപകടാവസ്ഥയിലായതിനിടെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നു. കൈനാട്ടി ജംഗഷ്‌നില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്ഥലത്തെ കെട്ടിടമാണ് അപകടാവസ്ഥയിലായത്. അല്‍പ്പ സമയം മുന്‍പാണ് സംഭവം നടന്നത്.

പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന വടകര നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളിത്തിനടയിലായി. നാരായണ നഗര്‍, ശ്രീമണി പരിസരം, ജെട്ടി റോഡിലെ കോപ്പോള്‍ ഓഫീസിനു പിന്നില്‍, താഴെ അങ്ങാടിയിലെ കസ്റ്റംസ് റോഡ്, ശാദിമഹല്‍ പരിസരം, ചിറക്കല്‍ പ്രദേശം, കൊതി ബസാറിലെ വിന്നര്‍ കൂള്‍ബാര്‍,  പ്രദേശങ്ങളില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ വെള്ളം കയറി.

ഒരു മണിക്കൂര്‍ നില്‍ക്കാതെ മഴ പെയ്താല്‍ വടകര നഗരം വെള്ളക്കെട്ടില്‍ ആവുന്ന സ്ഥിതിയാണ് നാം കണ്ടുവരുന്നത്. സമഗ്ര അയക്ക്ചാല്‍ പദ്ധതി വര്‍ഷങ്ങളായി പൊതുജങ്ങള്‍ ആവശ്യപ്പെടുന്നു. അതുപോലെ തോടുകളില്‍ നിറഞ്ഞുകിടക്കുന്ന മണ്ണും, ചെളിയും, മാലിന്യവും നീക്കം ചെയ്യാത്തത് ഈ വെള്ളക്കെട്ടിന് കാരണമാകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4758/building-in-danger-in-kainatti)