---
title: "ഡിഎ - ക്ലീനർ ഉണ്ടാകും; സ്വകാര്യബസ് തൊഴിലാളി സമരം തീർന്നു"
english_title: "D A - there will be cleaner; Private bus workers' strike ends "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47617/d-a-there-will-be-cleaner-private-bus-workers-strike-ends"
published_at: "2022-06-07T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ee6fba9c4f_priate_bus.jpg"
keywords: []
---

# ഡിഎ - ക്ലീനർ ഉണ്ടാകും; സ്വകാര്യബസ് തൊഴിലാളി സമരം തീർന്നു

> **Lead Summary:** **വടകര:** താലൂക്കിൽ സ്വകാര്യബസ് തൊഴിലാളികൾ 10 മുതൽ നടത്താൻ തീരുമാനിച്ച അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീർന്നു. തിങ്കളാഴ്ച ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വിളിച്ചുചേർത്ത അനുരഞ്ജനചർച്ചയിലാണ് തീരുമാനം.

## Article Content

**വടകര:** താലൂക്കിൽ സ്വകാര്യബസ് തൊഴിലാളികൾ 10 മുതൽ നടത്താൻ തീരുമാനിച്ച അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീർന്നു. തിങ്കളാഴ്ച ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വിളിച്ചുചേർത്ത അനുരഞ്ജനചർച്ചയിലാണ് തീരുമാനം.

2022 ഏപ്രിലിൽ പ്രഖ്യാപിച്ച ഡി.എ. ഒഴികെ ബാക്കിയുള്ളവ ജൂൺ 15 മുതൽ വിതരണംചെയ്യും. 2022 ഏപ്രിലിൽ പ്രഖ്യാപിച്ച ഡി.എ. ഒക്ടോബർ ഒന്നുമുതൽ വിതരണം ചെയ്യാനും തീരുമാനമായി.

എല്ലാ ബസുകളിലും ക്ലീനർമാരെ പുനർനിയമിക്കുന്നതിനും തീരുമാനിച്ചു. ചർച്ചയിൽ ബസ്സുടമകളെ പ്രതിനിധാനംചെയ്‌ത്‌ കെ.കെ. ഗോപാലൻ നമ്പ്യാർ, വി.വി. പ്രസീദ്. തുണ്ടിയിൽ ചന്ദ്രൻ ,എം.കെ. ഗോപാലൻ, കുഞ്ഞമ്മദ് എന്നിവരും യൂണിയനുകളെ പ്രതിനിധാനംചെയ്ത്‌ കെ.വി. രാമചന്ദ്രൻ, എ. സതീശൻ, എം. ബാലകൃഷ്ണൻ, ഇ. നാരായണൻ നായർ, മടപ്പള്ളി മോഹനൻ, പി.എം. വേലായുധൻ, കെ. പ്രകാശൻ, രഞ്ജിത്ത് കാരാട്ട് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47617/d-a-there-will-be-cleaner-private-bus-workers-strike-ends)