---
title: "ഹൈടെക്ക് ചീനംവീട്;  ചീനംവീട് യു.പി.സ്കൂൾ കെട്ടിടോദ്ഘാടനം 14ന് "
english_title: "hi-tech cheenamveedu;  Inauguration of Cheenamveedu UP School building on 14th "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47626/hi-tech-cheenamveedu-inauguration-of-cheenamveedu-up-school-building-on-14th"
published_at: "2022-06-07T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629eed22bd41a_cheenamveed.jpg"
keywords: []
---

# ഹൈടെക്ക് ചീനംവീട്;  ചീനംവീട് യു.പി.സ്കൂൾ കെട്ടിടോദ്ഘാടനം 14ന് 

> **Lead Summary:** **വടകര: **ഹൈടെക്കായി ഉദ്ഘാടനത്തിന് സജ്ജമായി വടകര പുതുപ്പണത്തുള്ള ചീനംവീട് യു.പി.സ്കൂൾ. 160 വർഷത്തോളം പാരമ്പര്യമുള്ള സ്കൂളിന്റെകെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുകയും പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് പാലോളിപ്പാലം ഗവ. ആയുർവേദ ആശുപത്രിക്കു സമീപം അത്യാധുനികസൗകര്യത്തോടെ പുതിയ കെട്ടിടം പണികഴിപ്പിച്ചത്.

## Article Content

**വടകര: **ഹൈടെക്കായി ഉദ്ഘാടനത്തിന് സജ്ജമായി വടകര പുതുപ്പണത്തുള്ള ചീനംവീട് യു.പി.സ്കൂൾ. 160 വർഷത്തോളം പാരമ്പര്യമുള്ള സ്കൂളിന്റെകെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുകയും പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് പാലോളിപ്പാലം ഗവ. ആയുർവേദ ആശുപത്രിക്കു സമീപം അത്യാധുനികസൗകര്യത്തോടെ പുതിയ കെട്ടിടം പണികഴിപ്പിച്ചത്.

നീന്തൽക്കുളം, ഓഡിറ്റോറിയം, ലൈബ്രറി, ഐ.ടി. ലാബ്, തുടങ്ങിയ സൗകര്യങ്ങളോടെ പുതുതായി പണികഴിപ്പിച്ച ബഹുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനം 14-ന് വൈകുന്നേരം നാലിന് സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

കെ. മുരളീധരൻ എം.പി., കെ.കെ. രമ എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും. റാസയും ബീഗവും അവതരിപ്പിക്കുന്ന ഗസൽനൈറ്റ് അരങ്ങേറും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.കെ. കരിം, ജനറൽ കൺവീനറും പ്രധാനാധ്യാപകനുമായ വി.പി. സുനിൽകുമാർ, പി.ടി.എ. പ്രസിഡൻറ് ബി. ബാജേഷ്, കെ.വി. വത്സലൻ, എം. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47626/hi-tech-cheenamveedu-inauguration-of-cheenamveedu-up-school-building-on-14th)