---
title: "ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി"
english_title: "Week-long Environment Week activities begin"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47630/week-long-environment-week-activities-begin"
published_at: "2022-06-07T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef0aa65ef7_devi_vilasm.jpg"
keywords: []
---

# ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

> **Lead Summary:** **വടകര: **കീഴൽ ദേവീ വിലാസം യുപി സ്കൂൾ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ പ്രധാന അധ്യാപിക കെ പി ശ്രീലത ഉദ്ഘാടനം ചെയ്തു. വിവിധ വിഷയത്തിൽ വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ചു.

## Article Content

**വടകര: **കീഴൽ ദേവീ വിലാസം യുപി സ്കൂൾ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ പ്രധാന അധ്യാപിക കെ പി ശ്രീലത ഉദ്ഘാടനം ചെയ്തു. വിവിധ വിഷയത്തിൽ വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ചു.

അബ്ദുൾ മജീദ് , സുജേന്ദ്രേ ഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപികയായ അനഘ അവതരിപ്പിച്ചപരിസ്ഥിതി കവിത ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിന് സമീപം ജൈവ വൈവിധ്യ പാർക്കിനായി കണ്ടെത്തിയ സ്ഥലത്ത് വൃക്ഷത്തൈ നട്ടു.

വരും ദിവസങ്ങളിൽ ക്വിസ് മത്സരം, പ്രഭാഷണം , മര പരിചയം , പൊതു ശുചീകരണം തുടങ്ങിയവ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47630/week-long-environment-week-activities-begin)