---
title: "കെ എസ് യു മാര്‍ച്ച് ; 15 പേര്‍ക്കെതിരെ വടകര  പൊലീസ് കേസെടുത്തു"
english_title: " 15 people Police have registered a case in ksu march in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4767/15-people-police-have-registered-a-case-in-ksu-march-in-vatakara"
published_at: "2021-10-12T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61655db34ae60_ksu march .jpg"
keywords: []
---

# കെ എസ് യു മാര്‍ച്ച് ; 15 പേര്‍ക്കെതിരെ വടകര  പൊലീസ് കേസെടുത്തു

> **Lead Summary:** വടകര: പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ എസ് യു വിന്റെ നേതൃത്വത്തില്‍ വടകര ഉപജില്ലാ ഓഫീസിലേക്ക് നടത്തിയ കെ എസ് യു മാര്‍ച്ചുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ കേസെടുത്തു.

## Article Content

വടകര: പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ എസ് യു വിന്റെ നേതൃത്വത്തില്‍ വടകര ഉപജില്ലാ ഓഫീസിലേക്ക് നടത്തിയ കെ എസ് യു മാര്‍ച്ചുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ കേസെടുത്തു.

മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് അക്രമാസ്‌ക്തമായത്. ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറിച്ചട്ടതോടെ ദീര്‍ഘനേരം പൊലീസുമായി ഉന്തും തള്ളും നടന്നു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്് ചെയ്ത് നീക്കി.

അന്യായമായി സംഘം ചേര്‍ന്നതിനും മാസ്‌ക്ക് ധരിക്കാത്തതിനും ഗതാഗത തടസ്സമമുണ്ടായതിനുമാണ് കേസെടുത്തത്.  ബാരിക്കേഡ് മറിച്ചിട്ട് ഓഫീസിലേക്ക് കടന്നു കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഖില്‍ നന്താനം, ഫായിസ് നടുവണ്ണൂര്‍, രാഹുല്‍ ചാലില്‍, അശ്വന്ത് നടുവണ്ണൂര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4767/15-people-police-have-registered-a-case-in-ksu-march-in-vatakara)