---
title: "റോഡ് പുത്തനാകും പാലമോ? മന്ത്രി റിയാസിന് ഇമെയിൽ അയച്ച് പ്രവാസി"
english_title: "Will the road be new or the bridge? Expatriate sent an email to Minister Riyaz"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47736/will-the-road-be-new-or-the-bridge-expatriate-sent-an-email-to-minister-riyaz"
published_at: "2022-06-07T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f65f385ad3_palam.jpg"
keywords: []
---

# റോഡ് പുത്തനാകും പാലമോ? മന്ത്രി റിയാസിന് ഇമെയിൽ അയച്ച് പ്രവാസി

> **Lead Summary:** **വടകര: **റോഡ് പുതു പുത്തനാക്കും എന്നാൽ പാലമോ? പാലത്തിൻ്റെ അടിവശം കണ്ടവരെല്ലാം റോഡിലൂടെ സഞ്ചരിക്കാൻ ഭയക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഇമെയിൽ അയച്ച് പ്രവാസിയുടെ ഇടപെടൽ.

## Article Content

**വടകര: **റോഡ് പുതു പുത്തനാക്കും എന്നാൽ പാലമോ? പാലത്തിൻ്റെ അടിവശം കണ്ടവരെല്ലാം റോഡിലൂടെ സഞ്ചരിക്കാൻ ഭയക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഇമെയിൽ അയച്ച് പ്രവാസിയുടെ ഇടപെടൽ.

പ്രവർത്തി ഉദ്ഘാടനം ചെയ്ത കാവിൽ തീക്കുനി റോഡ് മീൻ കണ്ടി മുതൽ കോട്ടപ്പള്ളിവരെ എത്തുമ്പോൾ കപ്പള്ളി താഴെയുള്ള ഉള്ള ഒരു പാലത്തിൻ്റെ ദുരവസ്ഥയാണ് ചെമ്മരത്തൂരിലെ വേണുഗോപി എന്ന പ്രവാസി മന്ത്രിയുടെ ശ്രദ്ധക്ഷണിച്ചത്.

പാലത്തിൻ്റെ കോൺക്രീറ്റ് അടർന്ന് കമ്പികൾ ദ്രവിച്ച നിലയിലാണ്. ഇത്രയും അപകടകരമായ പാലം അറ്റകുറ്റപണി നടത്താതെയാണ് ഇതിന് മുകളിൽ കൂടിയുള്ള റോഡ് ടാറിങ് നടത്തി പുതുക്കി പണിയുന്നത്.

സ്ഥലം എം എൽ എ കെ .പി കുഞ്ഞമ്മത് കുട്ടിക്കും സചിത്ര പരാതി നൽകിയിട്ടുണ്ട്. മന്ത്രി ഇക്കഴിഞ്ഞ മാർച്ചിൽ റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47736/will-the-road-be-new-or-the-bridge-expatriate-sent-an-email-to-minister-riyaz)