---
title: "വീട്ടിൽക്കയറി ആക്രമം; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വടകര മണ്ഡലം കോൺഗ്രസ്"
english_title: "Violence in the home:   Vadakara constituency CONGRESS wants immediate arrest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47797/violence-in-the-home-vadakara-constituency-congress-wants-immediate-arrest"
published_at: "2022-06-08T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a02acb89a88_AKRAMANAM.jpg"
keywords: []
---

# വീട്ടിൽക്കയറി ആക്രമം; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വടകര മണ്ഡലം കോൺഗ്രസ്

> **Lead Summary:** **വടകര: **കോൺഗ്രസ് പുറങ്കര യൂണിറ്റ് പ്രസിഡന്റ് വയൽവളപ്പിൽ അബ്ദുൾകരീമിനെയും ഭാര്യ കുഞ്ഞിപ്പാത്തുവിനെയും വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി.

## Article Content

**വടകര: **കോൺഗ്രസ് പുറങ്കര യൂണിറ്റ് പ്രസിഡന്റ് വയൽവളപ്പിൽ അബ്ദുൾകരീമിനെയും ഭാര്യ കുഞ്ഞിപ്പാത്തുവിനെയും വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി.

സമീപവാസിയാണ് തിങ്കളാഴ്ച രാത്രി വീട്ടിൽക്കയറി അക്രമം നടത്തിയത്. വടകര ഗവ.ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തിനിരയായ കുടുബത്തെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ, മണ്ഡലം പ്രസിഡന്റ് വി.കെ. പ്രേമൻ, ബൂത്ത് പ്രസിഡന്റ് പി. രഞ്ജിത്ത് കുമാർ എന്നിവർ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47797/violence-in-the-home-vadakara-constituency-congress-wants-immediate-arrest)