---
title: "മാല മോഷണസംഘം എത്തി; ജാഗ്രതാ നിർദ്ദേശവുമായി വടകര റൂറൽ ജില്ലാ പൊലീസ് മേധാവി"
english_title: "The robbery gang arrived; Vadakara Rural District Police Chief with vigilance order"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47869/the-robbery-gang-arrived-vadakara-rural-district-police-chief-with-vigilance-order"
published_at: "2022-06-08T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0664d3a36f_notice.jpg"
keywords: []
---

# മാല മോഷണസംഘം എത്തി; ജാഗ്രതാ നിർദ്ദേശവുമായി വടകര റൂറൽ ജില്ലാ പൊലീസ് മേധാവി

> **Lead Summary:** **വടകര: **ജന തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളിൽ കയറിയും സ്വർണാഭരണങ്ങൾ അപഹരിക്കുന്ന സത്രീകൾ അടങ്ങുന്ന സംഘം എത്തിയതായും ആളുകളുടെയും പൊലീസിൻ്റെയും അതീവ ജാഗ്രത ഉണ്ടാകണമെന്നും കാണിച്ച് വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്.

## Article Content

**വടകര: **ജന തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളിൽ കയറിയും സ്വർണാഭരണങ്ങൾ അപഹരിക്കുന്ന സത്രീകൾ അടങ്ങുന്ന സംഘം എത്തിയതായും ആളുകളുടെയും പൊലീസിൻ്റെയും അതീവ ജാഗ്രത ഉണ്ടാകണമെന്നും കാണിച്ച് വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്.

തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള പിടിച്ചുപറി സംഘമാണ് കേരളത്തിലെത്തിയത്. നിരവധി കേസുകളിൽ ഉൾപ്പെട്ട സത്രീകൾ ഉൾപ്പെടെയുള്ള സംഘം KA 45 M 2833 നമ്പർ ടവേര വാഹനത്തിലാണ് ഇവിടെ എത്തിയത്.

മൈസൂർ വഴിയാണ് സംഘം സംസ്ഥാനത്തേക്ക് കടന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും റൂറൽ പൊലീസ് ചീഫ് ഡോ. ശ്രീനിവാസ് കത്തയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47869/the-robbery-gang-arrived-vadakara-rural-district-police-chief-with-vigilance-order)