---
title: "സാഗരം സുന്ദര തീരം; ലോക സമുദ്രദിനത്തിൽ വടകരയുടെ തീരം ശുചീകരിച്ചു"
english_title: "The shores of Vadakara were cleaned on World Oceans Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47927/the-shores-of-vadakara-were-cleaned-on-world-oceans-day"
published_at: "2022-06-08T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0b4f71d890_samundradhinam.jpg"
keywords: []
---

# സാഗരം സുന്ദര തീരം; ലോക സമുദ്രദിനത്തിൽ വടകരയുടെ തീരം ശുചീകരിച്ചു

> **Lead Summary:** **വടകര:** ലോക സമുദ്രദിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ വടകര മുനിസിപ്പാലിറ്റിയിലും ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലും സമുദ്രതീര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. വടകര മുനിസിപ്പാലിറ്റി വാര്‍ഡ് 41 പുറങ്കരയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ശുചീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

## Article Content

**വടകര:** ലോക സമുദ്രദിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ വടകര മുനിസിപ്പാലിറ്റിയിലും ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലും സമുദ്രതീര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. വടകര മുനിസിപ്പാലിറ്റി വാര്‍ഡ് 41 പുറങ്കരയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ശുചീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി.പ്രജിത അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചോറോട് പഞ്ചായത്ത് വാര്‍ഡ് 21 മുട്ടുങ്ങലില്‍ നടത്തിയ കടല്‍ തീര ശുചീകരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

ഉദ്യോ?ഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഴിയൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 12 ചോമ്പാല്‍ ഹാര്‍ബറില്‍ നടത്തിയ കടല്‍ത്തീര ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തം?ഗം ലീല അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെതീരദേശ വാര്‍ഡുകളായ വാര്‍ഡ് 13 കറപ്പക്കുന്ന്, വാര്‍ഡ് 14 ആവിക്കര, വാര്‍ഡ് 18 അഞ്ചാംപീടിക എന്നിവിടങ്ങളിലും തീരദേശ ശുചീകരണം നടന്നു. 2008 മുതലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 8 സമുദ്രദിനമായി ആചരിച്ചു വരുന്നത്.

Revitalisation - Collective Action for the Ocean എന്നതാണ് ഈ വര്‍ഷത്തെ സമുദ്രദിന പ്രമേയം. സമുദ്രതീരം ശുചീകരിക്കാനായാണ് സംസ്ഥാന സര്‍ക്കാര്‍ 'ശുചിത്വ സാഗരം സുന്ദര തീരം' ക്യാമ്പയിന്‍ ആരഭിച്ചത്. 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിനിന്റെ തുടര്‍ച്ച കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47927/the-shores-of-vadakara-were-cleaned-on-world-oceans-day)