---
title: "പ്രവാചക നിന്ദക്കെതിരെ വടകരയിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Muslim Youth League protests in Vadakara against blasphemy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47942/muslim-youth-league-protests-in-vadakara-against-blasphemy"
published_at: "2022-06-08T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0cb8136a7d_prathishetham.jpg"
keywords: []
---

# പ്രവാചക നിന്ദക്കെതിരെ വടകരയിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **വടകര : **പ്രവാചക നിന്ദിച്ച ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി വടകരയിൽ പ്രതിഷേധ സംഗമം നടത്തി.

## Article Content

**വടകര : **പ്രവാചക നിന്ദിച്ച ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി വടകരയിൽ പ്രതിഷേധ സംഗമം നടത്തി.

പരിപാടി മുസ്ലിം യൂത്ത് ലീഗ് വടകര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസീർ പനോളി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പണിക്കോട്ടി അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രെഷറർ എൻ പി ഹംസ മാസ്റ്റർ,വൈസ് പ്രസിഡന്റ്‌ താഹ പാക്കയിൽ,മുനിസിപ്പൽ ഭാരവാഹികളായ അജിനാസ് പുതിയോട്ടിൽ, ഷഫീദ് മാക്കൂൽ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി സഫീർ കെ കെ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഫൈസൽ സുന്നത്ത് നന്ദിയും പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47942/muslim-youth-league-protests-in-vadakara-against-blasphemy)