---
title: "ബസിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ "
english_title: "Young man nabbed with 6 kg of cannabis smuggled in bus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47963/young-man-nabbed-with-6-kg-of-cannabis-smuggled-in-bus"
published_at: "2022-06-09T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a15b03e4a70_fahad.jpg"
keywords: []
---

# ബസിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **വടകര : **സ്വകാര്യ ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവിൽനിന്ന് ആറുകിലോ കഞ്ചാവ് എക്സൈസ് അഴിയൂർ ചെക്പോസ്റ്റ് സംഘം പിടികൂടി. താമരശ്ശേരി എരവത്തുകണ്ടി ഫഹദാണ് അറസ്റ്റിലായത്.

## Article Content

**വടകര : **സ്വകാര്യ ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവിൽനിന്ന് ആറുകിലോ കഞ്ചാവ് എക്സൈസ് അഴിയൂർ ചെക്പോസ്റ്റ് സംഘം പിടികൂടി. താമരശ്ശേരി എരവത്തുകണ്ടി ഫഹദാണ് അറസ്റ്റിലായത്.

അഴിയൂരിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് അറസ്റ്റ്. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിലാണ് ഫഹദ് ഉണ്ടായിരുന്നത്. കൊയിലാണ്ടിക്കാണ് ടിക്കറ്റെടുത്തത്.

കാസർകോടുനിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാൾ മൊഴിനൽകി. എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ഇ.ടി. ഷിജു, പ്രിവൻറീവ് ഓഫീസർ ടി.കെ. സഹദേവൻ, ജയരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, അർജുൻ വൈശാഖ് എന്നിവരായിരുന്നു എക്സൈസ് സംഘത്തിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47963/young-man-nabbed-with-6-kg-of-cannabis-smuggled-in-bus)