---
title: "കണ്ണീർ കടൽ; അനാഥമായി മനാഫിന്റെ കുടുംബം, സർക്കാർ സഹായിക്കണമെന്ന് ആവശ്യം "
english_title: "Sea of ​​tears; Manaf's family needs government help"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47965/sea-of-tears-manafs-family-needs-government-help"
published_at: "2022-06-09T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1607d2c420_manaf.jpg"
keywords: []
---

# കണ്ണീർ കടൽ; അനാഥമായി മനാഫിന്റെ കുടുംബം, സർക്കാർ സഹായിക്കണമെന്ന് ആവശ്യം 

> **Lead Summary:** **വടകര :** യുവാവിൻ്റെ മരണത്തോടെ കണ്ണീർ കടലിലായി ഒരു നിർധന കുടുംബം. അനാഥരായ മനാഫിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

## Article Content

**വടകര :** യുവാവിൻ്റെ മരണത്തോടെ കണ്ണീർ കടലിലായി ഒരു നിർധന കുടുംബം. അനാഥരായ മനാഫിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പുറങ്കര തീരത്തടിഞ്ഞ ഡോൾഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടൽ മരിച്ച മത്സ്യത്തൊഴിലാളി എരഞ്ഞിക്ക വളപ്പിൽ മനാഫിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ. വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തീരദേശത്ത് അടിഞ്ഞുകൂടുന്ന ദുർഗന്ധംവമിക്കുന്ന ഇത്തരം ജഡങ്ങൾ തീരദേശ വാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇവ സംസ്‌കരിക്കുന്നതിന് സർക്കാർ തലത്തിൽ സംവിധാനം വേണം.

മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷതവഹിച്ചു. കെ.വി. പി. ഷാജഹാൻ, അസീസ് വെള്ളോളി, റൗഫ് ചോറോട്, സബാദ് അഴിയൂർ, സമദ് മാക്കൂൽ, ഷറഫുദ്ധീൻ വടകര എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47965/sea-of-tears-manafs-family-needs-government-help)