---
title: " വടകരയില്‍ ശുചിത്വ പരിപാലനത്തെ തുരങ്കം വെയ്ക്കുന്നത് ആര് ? "
english_title: "WASTE ISSUE IN VATAKARA MUNCIPALITY "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4797/waste-issue-in-vatakara-muncipality"
published_at: "2021-10-12T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616579ab93959_WASTE IN HOTEL .jpg"
keywords: []
---

#  വടകരയില്‍ ശുചിത്വ പരിപാലനത്തെ തുരങ്കം വെയ്ക്കുന്നത് ആര് ? 

> **Lead Summary:** വടകര: ശുചിത്വ മേഖലയില്‍ സംസ്ഥാന തലത്തില്‍ തന്നെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് വടകര നഗരസഭ. സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭ എന്ന ലക്ഷ്യവുമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ നഗരസഭയുടെ പരിസ്ഥിതി സൗഹൃദ വികസന പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നയാണ് ചിലര്‍.

## Article Content

വടകര: ശുചിത്വ മേഖലയില്‍ സംസ്ഥാന തലത്തില്‍ തന്നെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് വടകര നഗരസഭ. സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭ എന്ന ലക്ഷ്യവുമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ നഗരസഭയുടെ പരിസ്ഥിതി സൗഹൃദ വികസന പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നയാണ് ചിലര്‍.

ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍ വേര്‍ തിരിച്ച് (ജൈവം-അജൈവം) സംസ്‌കരിക്കണം. പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്നതില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്തി വരുന്നത്. ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയോടെ നിര്‍വഹിക്കുന്നുണ്ട്.

പ്ലാസ്റ്റിക്ക് മാലിന്യം ഹരിത കര്‍മ്മ സേനക്ക് കൈമാറാന്‍ പലരും വിമുഖത കാണിക്കുകയാണ്. മാലിന്യം വലിച്ചെറിഞ്ഞും. കൂന്ന്കൂടി രോഗങ്ങള്‍ പടര്‍ത്തും വിധമുള്ള സാഹചര്യമുണ്ടാക്കുകയാണ് നഗരത്തിലെ ചില സ്ഥാപനങ്ങള്‍. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ പ്രമുഖ ബാര്‍ ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങള്‍ കെട്ടിടത്തിന്റെ മുകളില്‍ അലക്ഷ്യമായി നിക്ഷേപിച്ച ദൃശ്യങ്ങള്‍ ട്രൂവിഷന്‍ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ പുറത്ത് വിട്ടു.

കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തിലും കുപ്പികളിലും വെള്ളം കയറി കൊതുകും കൂത്താടികളും പെറ്റുപെരുകുന്ന സാഹചര്യമാണുള്ളത്. തുച്ഛമായ തുക നല്‍കിയാല്‍ ഹരിയാലി ഹരിത കര്‍മ്മ സേനയുടെ പ്രര്‍ത്തകര്‍ ഈ അജൈവ മാലിന്യം ശേഖരിച്ച് കൊണ്ടു പോകും. ഇതിന് പോലും പലരും തയ്യാറാകുന്നില്ല. നഗരസഭയുടെ ശുചിത്വ പരിപാലനത്തെ തുരങ്കം വെക്കുന്ന ഇത്തരക്കാര്‍ക്കെതിരെ എന്ത് നടപടി ഉണ്ടാകും .നമുക്ക് കാത്തിരുന്ന് കാണാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4797/waste-issue-in-vatakara-muncipality)