---
title: "ഒരുവട്ടം കൂടി; മാച്ചിനാരിയുടെ മടിതട്ടിലേക്ക് മൂന്നര പതിറ്റാണ്ടിനിപ്പുറം ഒരുവട്ടം കൂടി അവരെത്തുന്നു "
english_title: "Once again, they've been in Machinari's lap for more than three and a half decades"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48014/once-again-theyve-been-in-machinaris-lap-for-more-than-three-and-a-half-decades"
published_at: "2022-06-09T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a199fe6044a_gov_college_madappalli.jpg"
keywords: []
---

# ഒരുവട്ടം കൂടി; മാച്ചിനാരിയുടെ മടിതട്ടിലേക്ക് മൂന്നര പതിറ്റാണ്ടിനിപ്പുറം ഒരുവട്ടം കൂടി അവരെത്തുന്നു 

> **Lead Summary:** **വടകര : **കൗമാരം തളിർത്ത് പൂത്തുലഞ്ഞ മാച്ചിനാരിയുടെ മടിതട്ടിലേക്ക് മൂന്നര പതിറ്റാണ്ടിനിപ്പുറം ഒരുവട്ടം കൂടി അവരെത്തുന്നു. മടപ്പള്ളി ഗവ.കോളേജിലെ 1984-87 വർഷത്തെ പൂർവവിദ്യാർഥികളാണ് ഒത്തുചേരുന്നത്.

## Article Content

**വടകര : **കൗമാരം തളിർത്ത് പൂത്തുലഞ്ഞ മാച്ചിനാരിയുടെ മടിതട്ടിലേക്ക് മൂന്നര പതിറ്റാണ്ടിനിപ്പുറം ഒരുവട്ടം കൂടി അവരെത്തുന്നു. മടപ്പള്ളി ഗവ.കോളേജിലെ 1984-87 വർഷത്തെ പൂർവവിദ്യാർഥികളാണ് ഒത്തുചേരുന്നത്.

ഇക്കാലയളവിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് പ്രീഡിഗ്രി, ഡിഗ്രി, പി.ജി. കോഴ്‌സുകളിൽ പഠിച്ചവരാണ് ജൂൺ 12-ന് മടപ്പള്ളി കോളേജിൽ ഒത്തുചേരുന്നത്.

വിവിധ മേഖലകളിൽ അംഗീകാരംനേടിയ പൂർവവിദ്യാർഥികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചും ജീവിതപ്രയാസങ്ങളിൽ തളർന്നവർക്ക് കൈത്താങ്ങൊരുക്കിയും രണ്ടുവർഷമായി പൂർവവിദ്യാർഥി സംഘടന സജീവമാണ്.

12-ന് പത്തുമണിമുതൽ വൈകീട്ട് നാലുവരെ നടക്കുന്ന സംഗമം കൂട്ടായ്മയിലെ അംഗവും വടകര തഹസിൽദാരുമായ കെ.കെ. പ്രസിൽ ഉദ്ഘാടനംചെയ്യും. തുടർന്ന് സൗഹൃദം പങ്കുവെക്കൽ, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48014/once-again-theyve-been-in-machinaris-lap-for-more-than-three-and-a-half-decades)