---
title: "കാൻസർ രോഗികൾക്ക് ആശ്വാസം; എം വി ആർ കാൻസർ സെൻറ്ററും സ്റ്റാർ കെയർ ഹോസ്പിറ്റലും കൈകോർക്കുന്നു"
english_title: "MVR Cancer Center and Star Care Hospital join hands"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48017/mvr-cancer-center-and-star-care-hospital-join-hands"
published_at: "2022-06-09T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a19a20ae86d_starcare.jpg"
keywords: []
---

# കാൻസർ രോഗികൾക്ക് ആശ്വാസം; എം വി ആർ കാൻസർ സെൻറ്ററും സ്റ്റാർ കെയർ ഹോസ്പിറ്റലും കൈകോർക്കുന്നു

> **Lead Summary:** **കോഴിക്കോട്:** മലബാറിലെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസ വാർത്ത. എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലും സംയുക്തമായി സഹകരിച്ചു കാൻസർ ചികിത്സാ വിഭാഗം ആരംഭിച്ചിരിക്കുന്നു.

## Article Content

**കോഴിക്കോട്:** മലബാറിലെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസ വാർത്ത. എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലും സംയുക്തമായി സഹകരിച്ചു കാൻസർ ചികിത്സാ വിഭാഗം ആരംഭിച്ചിരിക്കുന്നു.

എം.വി.ആർ മെഡിക്കൽ ഡയറക്ടറും ചീഫ് ഓങ്കോളജിസ്റ്റുമായ ഡോ. നാരായണൻകുട്ടി വാരിയർ, സ്റ്റാർകെയർ ഫൗണ്ടർ & ഗ്രൂപ്പ് ചെയർമാൻ ഡോ.സാദിഖ് കൊടക്കാട്ട് എന്നിവരുടെ ശ്രമഫലമായാണ് സ്റ്റാർകെയർ എം.വി.ആർ ഡേ കെയർ ഓങ്കോളജി എന്ന ഈ ആശയം യാഥാർഥ്യമാക്കുന്നത്.

എം.വി.ആർ കാൻസർ സെന്ററിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തൊണ്ടയാട് ഉള്ള സ്റ്റാർകെയർ ഹോസ്പിറ്റലിൽ ആണ് കീമോതെറാപ്പി ഉൾപ്പടെയുള്ള കാൻസർ ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്കായി പ്രത്യേക ഡേ കെയർ വാർഡുകളും സ്റ്റാർകെയർ ഹോസ്പിറ്റലിൽ തയ്യാറാക്കിയിട്ടുണ്ട്.

ഇതിനു പുറമെ എം.വി.ആറിൽ നിന്നുള്ള ഓങ്കോളജിസ്റ്റുകൾ സ്റ്റാർകെയറിൽ വച്ച് രോഗികളെ പരിശോധിക്കുകയും ചെയ്യുന്നതാണ്. കീമോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സയ്ക്കായി അടുത്തടുത്ത ഇടവേളകളിൽ താരതമ്യേനെ യാത്രാസൗകര്യം കുറഞ്ഞ ചൂലൂരിൽ എത്തിച്ചേരുന്ന രോഗികളെ സംബന്ധിച്ചിടത്തോളം നഗരപരിധിയിൽ ഒരു കാൻസർ ചികിത്സാകേന്ദ്രം വരിക എന്നത് ഏറെ ആശ്വാസകരമാണ്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ചും മൊഫ്യൂസൽ - കെ.എസ് ആർ ടി സി ബസ് സ്റ്റാന്റുകളിൽ നിന്ന് മൂന്നും കി.മി മാത്രം സഞ്ചരിച്ചാൽ സ്റ്റാർകെയറിൽ എത്തിച്ചേരാമേന്നത് കൊണ്ടുതന്നെ കാൻസർ ചികിത്സയ്ക്കായി ദൂരദേശങ്ങളിൽ നിന്ന് കോഴിക്കോട്ടെത്തുന്നവർക്ക് ഇതൊരു നേട്ടമാണ്. ഏറ്റവും മിതമായ നിരക്കിൽ മികവുറ്റ സേവനം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ഡേ കെയർ ഓങ്കോളജി ചികിത്സയും ഇപ്പോൾ കോഴിക്കോട് നഗരത്തിലെ സ്റ്റാർ കെയറിൽ നടത്താം. പ്രമുഖ ഓങ്കോളജിസ്റ്റുകളുടെ കൺസൾട്ടേഷൻ, കടത്തി ചികിത്സ ആവശ്യമുള്ളവർക്കായി പ്രത്യേക വാർഡുകൾ ഓങ്കോ വിദഗ്ദ്യം നേടിയ നഴ്സിംഗ് ടീമിനെയും സ്റ്റാർ കെയർ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 0495 2489000- 8606945517 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനു സമീപം എൻഎച്ച് ബൈപാസ് റോഡിലുള്ള ഒരു ന്യൂ ജനറേഷൻ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയാണ് സ്റ്റാർകെയർ ഹോസ്പിറ്റൽ .

സ്റ്റാർകെയർ യുകെ (സ്റ്റാർകെയർ ഹെൽത്ത് സിസ്റ്റംസ് ലിമിറ്റഡ്) ആണ് ഹോസ്പിറ്റൽ പ്രമോട്ട് ചെയ്യുന്നത്, യുകെയിൽ സ്ഥാപിക്കുകയും പിന്നീട് ദുബായിലും പ്രവർത്തനം തുടങ്ങി. ഒമാനിലെ സുൽത്താനേറ്റിൽ സ്റ്റാർകെയർ യുകെ ഒന്നിലധികം ആശുപത്രികളും മെഡിക്കൽ സെന്ററുകളും നടത്തുന്നു. കോഴിക്കോട്ട് വേരുകളുള്ള ഒരു കൂട്ടം പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കമ്പനിയെ പ്രമോട്ട് ചെയ്യുന്നത്.

മുൻനിര സാങ്കേതിക വിദ്യ ഉപയോഗിച്ച്, പ്രഗത്ഭരും വിശ്വസ്തരുമായ പ്രൊഫഷണലുകൾ പരിശീലിപ്പിക്കുന്ന, ആരോഗ്യ സംരക്ഷണത്തിലെ നല്ല മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നതും സ്റ്റാർ കെയറിൻ്റെ പ്രത്യേകതയാണ്.

സ്റ്റാർകെയർ ഹോസ്പിറ്റൽ കെട്ടിടം, JCIA, NABH മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്, ആർക്കിടെക്ചറൽ സ്റ്റുഡിയോ, കാലിക്കറ്റ്, സ്റ്റാർകെയർ യുകെ, സ്റ്റീവ് വാൻ ഏൽസ്റ്റ് ആർക്കിടെക്റ്റ്സ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ക്ലിനിക്കുകളും എഞ്ചിനീയർമാരും ചേർന്നാണ്. . എല്ലാറ്റിനുമുപരിയായി, നമ്മുടെ ലോകോത്തര മെഡിക്കൽ പ്രാക്ടീസുകളിൽ സംവേദനക്ഷമതയും അനുകമ്പയും പകരാൻ സ്റ്റാർ കെയർ ശ്രമിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48017/mvr-cancer-center-and-star-care-hospital-join-hands)