---
title: "മണ്ണൊരുക്കം; 83 കോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് വടകര ഗവ. ജില്ലാ ആശുപത്രിയിൽ തുടക്കമായി "
english_title: "Soil preparation; Vadakara Govt. Started at the District Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48018/soil-preparation-vadakara-govt-started-at-the-district-hospital"
published_at: "2022-06-09T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a19be4ec111_vadakara_govt_hospital.jpg"
keywords: []
---

# മണ്ണൊരുക്കം; 83 കോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് വടകര ഗവ. ജില്ലാ ആശുപത്രിയിൽ തുടക്കമായി 

> **Lead Summary:** **വടകര : **അടിമുടി മുഖം മാറും... വടകര ഗവ. ജില്ലാ ആശുപത്രിയിൽ പഴയ കെട്ടിടങ്ങൾ പൊളിച്ച് പുത്തൻ ബഹുനില മന്ദിരങ്ങൾ പണിയും. പി.എം.ജെ.വി.കെ. (പ്രധാനമന്ത്രി ജനവികാസ് കാര്യക്രം) പദ്ധതിയിൽ ഉൾപ്പെടുത്തി വടകര ഗവ. ജില്ലാ ആശുപത്രിയിൽ 83 കോടിയുടെ വികസനപ്രവർത്തനത്തിനു മുന്നോടിയായി ബഹുനിലക്കെട്ടിടത്തിലെ രൂപകല്പനയുടെ ഭാഗമായി ആറിടങ്ങളിൽ മണ്ണുപരിശോധന തുടങ്ങി.

## Article Content

**വടകര : **അടിമുടി മുഖം മാറും... വടകര ഗവ. ജില്ലാ ആശുപത്രിയിൽ പഴയ കെട്ടിടങ്ങൾ പൊളിച്ച് പുത്തൻ ബഹുനില മന്ദിരങ്ങൾ പണിയും. പി.എം.ജെ.വി.കെ. (പ്രധാനമന്ത്രി ജനവികാസ് കാര്യക്രം) പദ്ധതിയിൽ ഉൾപ്പെടുത്തി വടകര ഗവ. ജില്ലാ ആശുപത്രിയിൽ 83 കോടിയുടെ വികസനപ്രവർത്തനത്തിനു മുന്നോടിയായി ബഹുനിലക്കെട്ടിടത്തിലെ രൂപകല്പനയുടെ ഭാഗമായി ആറിടങ്ങളിൽ മണ്ണുപരിശോധന തുടങ്ങി.

മണ്ണുപരിശോധന നടത്തി കെട്ടിടനിർമാണം തുടങ്ങുന്നതിനുള്ള അനുമതി ലഭ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് മണ്ണുപരിശോധന നടത്തുന്നത്.

യു.എൽ.സി.സി.എസിന്‍റെ ആർകിടെക്റ്റൽ വിഭാഗമാണ് ഡിസൈൻ തയ്യാറാക്കുന്നത്. രണ്ടുതവണയായി കളക്ടർക്കുമുമ്പാകെയും ആശുപത്രിയിലെ ഡോക്ടർമാർക്കു മുമ്പിലും ഡിസൈൻ കാണിക്കുകയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്.

83 കോടിയുടെ പ്രവൃത്തി നോൺ പി.എം.സി. വ്യവസ്ഥയിൽ യു.എൽ.സി.സി.എസിന് നൽകുന്നതിന് കളക്ടർ തീരുമാനിക്കുകയും മേൽനോട്ടത്തിന് ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തുകയും ചെയ്ത തീരുമാനങ്ങൾ സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്.

43 കോടിരൂപയുടെ കെട്ടിടവും 40 കോടിയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് ആശുപത്രി വികസനപദ്ധതി. ആദ്യഗഡുവായി 43 കോടി ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്.

എക്സറേ യൂണിറ്റ്, ഡെൻറൽ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടം, മെറ്റേർണിറ്റി യൂണിറ്റ്, ഫാർമസി തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിടം എന്നിവയെല്ലാം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുക. പഴയ കെട്ടിടങ്ങളാണ് ഇവയെല്ലാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48018/soil-preparation-vadakara-govt-started-at-the-district-hospital)